നിലപാട് വ്യക്തമാക്കി സ്റ്റൈല്‍ മന്നന്‍; തനിക്ക് പിന്നിലുള്ളത് ബി ജെ പിയല്ല, പിന്നില്‍ ദൈവം മാത്രം

ചെന്നൈ: (www.kvartha.com 20.03.2018) രാഷ്ട്രീയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി സ്റ്റൈല്‍ മന്നന്‍ രജനീകാന്ത്. താന്‍ ബി.ജെ.പിയോടൊപ്പമില്ലെന്ന് പറഞ്ഞ താരം തനിക്ക് പിന്നില്‍ ബി.ജെ.പിയുണ്ടെന്നാണ് പലരും പറയുന്നത്, എന്നാല്‍ തനിക്ക് പിന്നിലുള്ളത് ദൈവമാണെന്നും അദ്ദേഹം വ്യക്തമാക്കി.

രാഷ്ട്രീയ പ്രവേശന പ്രഖ്യാപനത്തിന് ശേഷം ഇതാദ്യമായാണ് രജനികാന്ത് ബി.ജെ.പിയെ തള്ളി രംഗത്തുവരുന്നത്. ഇനി തന്റെ പിന്നില്‍ ജനങ്ങള്‍ അണിനിരക്കും. ബി.ജെ.പിയുമായി ചേരുമോ എന്ന് എത്ര തവണ ചോദിച്ചാലും തന്റെ ഉത്തരം ഇത് തന്നെയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Rajinikanth condemns beheading of Periyar statue, denies BJP link, Chennai, News, Politics, BJP, Police, Cinema, Entertainment, National, Trending

പെരിയാറിന്റെ പ്രതിമ തകര്‍ത്തത് പ്രാകൃതമാണ്. ഇതൊരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതുമാണ്. തമിഴ്‌നാട് മതമൈത്രിയുള്ള സംസ്ഥാനമാണ്. തമിഴ്‌നാട് പോലീസ് തന്നെ സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകരാതെ നോക്കുമെന്ന് തനിക്കുറപ്പുണ്ടെന്നും രാമ രാജ്യ രഥയാത്രയെ കുറിച്ചുള്ള ചോദ്യത്തിന് രജനി മറുപടി നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Rajinikanth condemns beheading of Periyar statue, denies BJP link, Chennai, News, Politics, BJP, Police, Cinema, Entertainment, National, Trending.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?