ലത്തീന്‍ കത്തോലിക്ക രൂപതയുടെ സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതില്‍ നിന്ന് ബിഷപ്പ് സ്റ്റാന്‍ലി റോമനെ വിലക്കി
കൊല്ലം:(www.kvartha.com 28/03/2018) ലത്തീന്‍ കത്തോലിക്ക രൂപതയുടെ പണം ചെലവാക്കുന്നത് സംബന്ധിച്ച് ബിഷപ്പ് സ്റ്റാന്‍ലി റോമനെതിരെ കോടതിവിധി. സഭാ സ്വത്തുക്കള്‍ വില്‍ക്കുന്നതോ ബാധ്യതപ്പെടുന്നതോ സംബന്ധിച്ചുള്ള നയപരമായ തീരുമാനങ്ങള്‍ തീരുമാനം എടുക്കുന്നതും പുരോഹിതരെയോ സ്ഥാപനങ്ങളിലെ തൊഴിലാളിളെയോ സ്ഥലംമാറ്റുന്നതിനും എതിരെയാണ് കൊല്ലം മുന്‍സിഫ് കോടതി ഉത്തരവായത്. എന്നാല്‍ മതപരമായ ചടങ്ങുകള്‍ നടത്തുന്നതിന് ഉത്തരവ് ബാധകമല്ല.
സഭാവിശ്വാസികളായ തങ്കച്ചന്‍,ഹിലാരി സഖറിയ എന്നിവര്‍ അഭിഭാഷകനായ രമേശ് നീണ്ടകര മുഖേന ഫയല്‍ ചെയ്ത കേസിലാണ് മുന്‍സിഫ് ജ്യോതിബാബുവിന്റെ ഉത്തരവ്. കൊല്ലം ബിഷപ്പ്,രൂപതിയിലെ വിവിധ പുരോഹിത മേധാവികള്‍,വത്തിക്കാന്റെ ഇന്ത്യന്‍ പ്രതിനിധി എന്നിവര്‍ പ്രതികളായ കേസില്‍ മൂന്നുദിവസം നീണ്ട വാദത്തിന് ശേഷമാണ് വിധി. കാനന്‍ നിയമപ്രകാരം നിയമിതനായ ബിഷപ്പ്,നിയമം അനുശാസിക്കുന്ന 184,401 വകുപ്പുകള്‍ പ്രകാരം 74 വയസ് പൂര്‍ത്തിയായാല്‍ തന്റെ രാജിക്കത്ത് മാര്‍പ്പാപ്പായ്ക്ക് അയക്കണമെന്നാണ് ചട്ടം. തുടര്‍ന്ന് അധികാരം ഒഴിഞ്ഞ് അടുത്തയാളിന് കൈമാറുകയും വേണം. കാനന്‍ നിയമങ്ങളുടെ ലംഘനം നടന്നതുകൊണ്ടാണ് പ്രാര്‍ഥനാധികാരം മാത്രമുള്ള കാവല്‍ ബിഷപ്പായി കോടതിക്ക് കണക്കാക്കേണ്ടി വന്നത്.
75 വയസ് കഴിഞ്ഞ ബിഷപ്പ് സഭാ സ്വത്തുക്കള്‍ വില്‍പ്പന നടത്തുന്നതായും ഭരണത്തില്‍ ക്രമക്കേടു നടക്കുന്നതായും വിശ്വാസികളില്‍ ഒരുവിഭാഗം ആരോപിച്ചിരുന്നു. നിലവില്‍ ഫാ. സ്റ്റാന്‍ലി റോമന്‍ ബിഷപ്പ് പദവിയുടെ ചുമതലക്കാരന്‍ മാത്രമാണെന്നായിരുന്നു വാദം. സ്ഥാനമൊഴിയും മുമ്പ് തന്നിഷ്ടപ്രകാരം സ്വത്തുക്കള്‍ കൈകാര്യം ചെയ്യാനും ജീവനക്കാരെ സ്ഥലംമാറ്റാനും ശ്രമിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ചര്‍ച്ച് ആക്റ്റ് ആക്ഷന്‍ കൗണ്‍സില്‍ കോടതിയെ സമീപിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kollam, Kerala, Court, Bishop, Court bans bishop for handling Properties of Latin Catholic

Powered by Info News For You

Comments
Post a Comment