ഇ എം എസ് - എ കെ ജി ദിനാചരണങ്ങള്‍ക്ക് ഉജ്വല തുടക്കം

തിരുവനന്തപുരം: (www.kvartha.com 19.03.2018) കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റേയും ഇടതുപക്ഷ പ്രസ്ഥാനത്തിന്റേയും എക്കാലത്തേയും വഴികാട്ടികളായ ഇ എം എസിന്റേയും എ കെ ജിയുടേയും അനുസ്മരണ ദിനാചരണത്തിന് ഉജ്വല തുടക്കം. തിരുവനന്തപുരത്ത് നിയമസഭക്ക് മുന്നിലെ ഇ എം എസ് പ്രതിമയില്‍ സി പി എം നേതാക്കളും പ്രവര്‍ത്തകരും പുഷ്പാര്‍ച്ചന നടത്തി.

മുഖ്യമന്ത്രി പിണറായി വിജയന്‍ , സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മുതിര്‍ന്ന നേതാവ് വി എസ് അച്യുതാനന്ദന്‍, മന്ത്രിമാര്‍, എം എല്‍ എമാര്‍ , എം പിമാര്‍ ,മേയര്‍ , പാര്‍ടി കേന്ദ്ര, സംസ്ഥാന, ജില്ലാ കമ്മിറ്റിയംഗങ്ങള്‍, സാഹിത്യ സാംസ്‌കാരിക നേതാക്കള്‍ തുടങ്ങി വന്‍ ജനാലി പങ്കെടുത്തു. കോടിയേരി അനുസ്മരണ പ്രഭാഷണം നടത്തി.

EMS, AKG Day Celebrations Started, Kerala, News, Thiruvananthapuram, Politics, CPM, Chief Minister, Pinarayi vijayan, Kodiyeri Balakrishnan, V.S Achuthanandan, Kerala.

ഇ എം എസിന്റ കുംബാഗങ്ങളും പങ്കെടുത്തു. ഇ എം എസ് അക്കാദമിയില്‍ നടന്ന അനുസ്മരണ സമ്മേളനം കോടിയേരി ഉദ് ഘാടനം ചെയ്തു. ദിനാചരണത്തോടനുബന്ധിച്ച് സംസ്ഥാനത്തുടനീളം വിപുലമായ പരിപാടികളാണ് സി പി എം സംഘടിപ്പിച്ചിരിക്കുന്നത്. രണ്ടായിരത്തിലധികം കേന്ദ്രങ്ങളില്‍ കുടുംബ സംഗമങ്ങള്‍ നടക്കും.

22 വരെ അനുസ്മരണ സമ്മേളനങ്ങള്‍, ഭവനസന്ദര്‍ശനം, പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനം, സെമിനാറുകള്‍, സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍, ജലസ്രോതസുകളുടെ സംരക്ഷണം, തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടക്കും. ദേശാഭിമാനി കൊല്ലം യൂണിറ്റിന്റെ ശിലാസ്ഥാപനവും കൊല്ലത്ത് നടക്കും.

Keywords: EMS, AKG Day Celebrations Started,  News, Thiruvananthapuram, Politics, CPM, Chief Minister, Pinarayi vijayan, Kodiyeri Balakrishnan, V.S Achuthanandan, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?