അതിര്‍ത്തി തര്‍ക്കത്തിനിടെ ഭാര്യാ സഹോദരന്റെ കുത്തേറ്റ് ബന്ധു മരിച്ചു
പത്തനംതിട്ട: (www.kvartha.com 02.03.2018) അതിര്‍ത്തി തര്‍ക്കത്തിനിടെ ഭാര്യാ സഹോദരന്റെ കുത്തേറ്റ് ബന്ധു മരിച്ചു. അടൂര്‍ മാരൂരില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. മാരൂര്‍ പാലത്തും തലക്കല്‍ മഞ്ജു ഭവനില്‍ ബാബു മത്തായി (60) ആണു മരിച്ചത്. സംഭവവുമായി ബന്ധപെട്ടു ഭാര്യാ സഹോദരനെ പോലീസ് തിരയുന്നു. അതിര്‍ത്തി സംബന്ധിച്ചുള്ള തര്‍ക്കമാണ് കൊലയ്ക്കു കാരണം.
വെള്ളിയാഴ്ച രാവിലെ ബാബു തോട്ടപാലം ഭാഗത്തുള്ള പാടത്തു കൃഷിപ്പണിയില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കെയാണു സംഭവം. അതു വഴിവന്ന ബാബുവിന്റെ ഭാര്യാ സഹോദരനുമായി അതിര്‍ത്തി സംബന്ധിച്ചു തര്‍ക്കമുണ്ടാവുകയായിരുന്നു. തര്‍ക്കത്തിനിടെ ടാപ്പിങ് കത്തി ഉപയോഗിച്ചു ഭാര്യാ സഹോദരന്‍ കുത്തിയെന്നാണ് പോലീസ് പറയുന്നത്.

Keywords: Man stabbed to dead in Adoor, Pathanamthitta, News, Local-News, Crime, Criminal Case, Police, Case, Stabbed to death, Farmers, Kerala.
Powered by Info News For You

Comments
Post a Comment