കുളിച്ചു കൊണ്ടിരിക്കെ യുവതി കടലില്‍ വെച്ച് പ്രസവിച്ചു; പ്രസവം എടുത്തത് ഭര്‍ത്താവ്
കെയ് റോ: (www.kvartha.com 14.03.2018) ഈപ്തിലെ ചെങ്കടലില്‍ വെച്ച് വിനോദയാത്രയ്‌ക്കെത്തിയ റഷ്യന്‍ വനിതയ്ക്ക് സുഖപ്രസവം. ഹാദിയ ഹോസ് നി എന്ന യുവതി ദഹാബിലെ അമ്മാവന്റെ അപ്പാര്‍ട്‌മെന്റിലെ ബാല്‍ക്കണിയില്‍ നിന്നും എടുത്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് കടലിലെ പ്രസവത്തെ കുറിച്ച് പുറംലോകം അറിയുന്നത്. ശനിയാഴ്ച ഫേസ് ബുക്കിലിട്ട ഫോട്ടോകള്‍ ഇപ്പോള്‍ വൈറലായിരിക്കയാണ്. 2,000പേര്‍ ഷെയര്‍ ചെയ്ത ഫോട്ടോകള്‍ക്ക് ആയിരക്കണക്കിന് കമന്റുകളാണ് വന്നത്.
ഭര്‍ത്താവിനും കുട്ടിക്കുമൊപ്പം ബീച്ചിലെത്തിയ പൂര്‍ണഗര്‍ഭിണിയായ യുവതിക്ക് കടലില്‍ കുളിക്കുന്നതിനിടെ പ്രസവ വേദന അനുഭവപ്പെടുകയും തുടര്‍ന്ന് പ്രസവിക്കുകയുമായിരുന്നു. പൂര്‍ണഗര്‍ഭിണിയായ റഷ്യന്‍ യുവതി വാട്ടര്‍ ബെര്‍ത്ത് സൗകര്യത്തിന് വേണ്ടിയാണ് ഭര്‍ത്താവിനൊപ്പം ഈജിപ്തിലെ റിസോര്‍ട്ടില്‍ എത്തിയത്. കുട്ടിയുടെ പിതാവും ഡോക്ടറുമാണ് യുവതിയെ പ്രസവത്തിന് സഹായിച്ചത്.
പിതാവ് തന്നെയാണ് കുഞ്ഞിന്റെ പൊക്കിള്‍കൊടി മുറിച്ചുമാറ്റിയത്. ഇത് ഒരു പാത്രത്തിലിട്ട് നവജാത ശിശുവിനൊപ്പം ഡോക്ടര്‍ കരയിലേക്ക് കൊണ്ടുവന്നു. അതേസമയം പ്രസവശേഷം വളരെ ലാഘവത്തോടെ യുവതി കടലില്‍നിന്നും കയറിപ്പോകുന്നത് പലരേയും അത്ഭുതപ്പെടുത്തി.
വാട്ടര്‍ ബര്‍ത്തില്‍ സ്‌പെഷ്യലൈസ് ചെയ്ത പ്രായമുള്ള ഡോക്ടറാണ് പ്രസവം എടുത്തത്. പ്രസവശേഷം കുഞ്ഞുമായി ഇയാള്‍ കരയിലേക്ക് വരികയായിരുന്നു. പ്രസവിച്ച യുവതിയുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും മാതാവും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് പോസ്റ്റില്‍ പറയുന്നു. കുഞ്ഞുവാവയെ കാത്ത് ഇവരുടെ മൂത്ത കുട്ടി കരയില്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Now that's a water baby! Incredible moment Russian tourist gives birth in the Red Sea, Egypt, News, Pregnant Woman, Russia, Child, Doctor, Social Network, Poster, World.

Powered by Info News For You

Comments
Post a Comment