പോലീസ് സ്‌റ്റേഷന്‍ വളപ്പില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ എബിവിപി പ്രവര്‍ത്തകന്റെ തല കല്ലു കൊണ്ട് ഇടിച്ചു പൊട്ടിച്ചു; സംഭവം സിഐ അടക്കം അമ്പതോളം പോലീസുകാര്‍ നോക്കി നില്‍ക്കെ
കൊല്ലം: (www.kvartha.com 08.03.2018) പോലീസ് സ്‌റ്റേഷന്‍ വളപ്പില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ എബിവിപി പ്രവര്‍ത്തകന്റെ തല കല്ലു കൊണ്ട് ഇടിച്ചു പൊട്ടിച്ചു. കൊല്ലം ഈസ്റ്റ് പോലീസ് സ്‌റ്റേഷനിലാണു സിഐ അടക്കം അമ്പതോളം പോലീസുകാര്‍ നോക്കി നില്‍ക്കെ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ അതിക്രമം.
സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ എബിവിപി പ്രവര്‍ത്തകന്‍, കൊല്ലം എസ്എന്‍ ലോ കോളജ് വിദ്യാര്‍ഥി അജിത്തിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമം തടയാന്‍ പോലീസ് ഇടപെട്ടില്ല. തലപൊട്ടി ചോര ഒലിപ്പിച്ചു നിന്ന അജിത്തിനെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലീസ് വാഹനവും വിട്ടു നല്‍കിയില്ല. തുടര്‍ന്ന് എബിവിപി പ്രവര്‍ത്തകര്‍ ബൈക്കിലാണ് അജിത്തിനെ ആശുപത്രിയില്‍ എത്തിച്ചത്.
വ്യാഴാഴ്ച രാവിലെ മുതല്‍ എസ്എന്‍ ലോ കോളജില്‍ സംഘര്‍ഷം നിലനിന്നിരുന്നു. എബിവിപി യൂണിറ്റ് രൂപീകരിക്കാനുള്ള ശ്രമം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞതോടെയാണു സംഘര്‍ഷങ്ങളുടെ തുടക്കം. ഇതു തടയാനെത്തിയ പോലീസിനു നേരെയും എസ്എഫ്‌ഐ അക്രമം നടത്തി.
ഇതിനിടെ ഈസ്റ്റ് എസ്‌ഐയുടെ കൈക്കു പരിക്കേറ്റു. തുടര്‍ന്ന് നാലു എസ്എഫ്‌ഐ പ്രവര്‍ത്തകരെ ഈസ്റ്റ് പോലീസ് സ്‌റ്റേഷനിലേക്ക് എത്തിച്ചു. ഇവരെ വിട്ടു കൊടുക്കണമെന്നാവശ്യപ്പെട്ട് ഒരു കൂട്ടം എസ്എഫ്‌ഐക്കാര്‍ സ്‌റ്റേഷനു മുന്നില്‍ തടച്ചു കൂടി.
ഈ സമയത്താണു കോളജിലെ അക്രമത്തെക്കുറിച്ചു പരാതി നല്‍കാന്‍ അജിത്തും മറ്റൊരു എബിവിപി പ്രവര്‍ത്തകനും കൂടി ഈസ്റ്റ് സ്‌റ്റേഷനിലെത്തിയത്. ഇവരെത്തിയ ഉടന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. എന്നാല്‍ പോലീസ് ഇതു കണ്ടില്ലെന്നു നടിച്ചു. അതേസമയം പോലീസ് സ്‌റ്റേഷനുള്ളില്‍ നടന്ന ആക്രമണത്തില്‍ ഇതുവരെ ആര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.

Keywords: SFI attacked ABVP activist in police station compound, Kollam, News, Crime, Criminal Case, Police Station, Police, Case, Allegation, Attack, Hospital, Treatment, Politics, Kerala.
Powered by Info News For You

Comments
Post a Comment