ട്രാവന്‍കൂര്‍ ഹൗസിന്റെ സമഗ്ര വികസനം വരുന്നു

തിരുവനന്തപുരം: (www.kvartha.com 23.03.2018) ന്യൂഡല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ട്രാവന്‍കൂര്‍ ഹൗസ്, കപൂര്‍ത്തല പ്ലോട്ട് എന്നിവയുടെ സമഗ്രമായ വികസനത്തിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. കെ സി ജോസഫിന്റെ സബ്ഷനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

ട്രാവന്‍കൂര്‍ പാലസ് കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായിവരുന്നു. കേരളത്തിന്റെ സാംസ്‌കാരിക തനിമ നിലനിര്‍ത്തുന്ന ഒരു സാംസ്‌കാരിക സമുച്ചയമായി ഈ കെട്ടിടത്തെ വികസിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ആര്‍ട്ട് ഗ്യാലറി, മ്യൂസിയം, ലൈബ്രറി, ഓഡിറ്റോറിയം, വിവിധ ഓഫീസുകള്‍, എക്‌സിബിഷന്‍ ഹാള്‍ തുടങ്ങിയവ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നു. ആയൂര്‍വേദ ആശുപത്രി, പഠനകേന്ദ്രം ഉള്‍പ്പെടെയുള്ള ഹബ്ബായി കപൂര്‍ത്തല പ്ലോട്ടിനെ വികസിപ്പിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്.

Cm on Tra‌vancore house, Thiruvananthapuram, News, Politics, Travel & Tourism, Office, Chief Minister, Pinarayi vijayan, Hospital, Study, Business, Kerala

കേരള ഹൗസ് കോമ്പൗണ്ടില്‍ 150 മുറികള്‍, ഡോര്‍മിറ്ററികള്‍, കോണ്‍ഫറന്‍സ് ഹാളുകള്‍, ബിസിനസ് സെന്റര്‍ എന്നിവയോടുകൂടിയ അതിഥി മന്ദിരം നിര്‍മ്മിക്കാനും ഉദ്ദേശിക്കുന്നു. കേരള ഹൗസ് ജീവനക്കാരുടെ താമസ സൗകര്യത്തിനായി ഡെല്‍ഹി ഡവലപ്‌മെന്റ് അതോറിറ്റിയുടെ ഫ് ളാറ്റുകള്‍ വാങ്ങി ക്വാര്‍ട്ടേഴ്‌സായി അനുവദിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതിഥി മന്ദിരത്തിന്റെ നടത്തിപ്പിനാവശ്യമായ അവശ്യജീവനക്കാര്‍ക്ക് അതിഥി മന്ദിരത്തിനു സമീപം തന്നെ ക്വാര്‍ട്ടേഴ്‌സുകള്‍ നിര്‍മ്മിക്കുന്നതാണ്.

പ്രവൃത്തികള്‍ക്ക് ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കേരളപ്പിറവി ദിനത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുവാനാണ് ഉദ്ദേശിക്കുന്നത്.

Keywords: Cm on Tra‌vancore house, Thiruvananthapuram, News, Politics, Travel & Tourism, Office, Chief Minister, Pinarayi vijayan, Hospital, Study, Business, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?