ചക്കക്ക് കിട്ടിയ സ്ഥാനം കിട്ടേണ്ടതു തന്നെ; കൂടുതലറിഞ്ഞാല്‍ കണ്ണു തള്ളിപ്പോകും!
മുജ്തബ കെ ചെര്‍ക്കള
(www.kvartha.com 28.03.2018) ചക്കയുടെ പ്രാധാന്യവും മാഹാത്മ്യവും പറഞ്ഞു തീര്‍ക്കാന്‍ സാധ്യമല്ല. ലോകത്തിന്റെ വിവിധയിടങ്ങളില്‍, ഏറ്റവും വലിയ പഴവര്‍ഗ്ഗങ്ങളിലൊന്നായ ചക്കക്ക് ലഭിക്കുന്ന പേരും പ്രശസ്തിയും കേവലം വാക്കുകളില്‍ ഒതുങ്ങില്ല. ഇബ്‌നു ബത്തൂത്ത എന്ന ലോക സഞ്ചാരി കേരളത്തിലെ 'ചക്ക'യെപ്പറ്റി വളരെ മനോഹരമായി, അദ്ദേഹത്തിന്റെ സഞ്ചാര അനുഭവ ഗ്രന്ഥത്തില്‍ വിവരിച്ചതായി കാണാന്‍ കഴിയും. അതുല്യമായ ഈ പഴത്തിന്റെ മാഹാത്മ്യം ചെറുതൊന്നുമല്ല.
അങ്ങകലെ, അയര്‍ലാന്റിലെ ഡബ്ലിന്‍ നഗരത്തിലെ ഒരു ചൈനക്കാരന്റെ കടയില്‍ വില്‍പനക്ക് വെച്ച ചക്കയുടെ വില കേട്ടാല്‍ അമ്പരന്നു പോവും. കേവലം എട്ടു കി.ഗ്രാം മാത്രം തൂക്കം വരുന്ന ചക്കക്ക് വില 125. യൂറോ. അത് ഇന്ത്യന്‍ വിലയില്‍ കൂട്ടി നോക്കിയവന് ശരിക്കും തല കറങ്ങും. കേരളത്തിലെ വീട്ടുപരിസരങ്ങളിലും പറമ്പുകളിലും ആര്‍ക്കും വേണ്ടാതെ ചീഞ്ഞളിഞ്ഞു നശിക്കുന്ന ചക്കക്ക് അന്യനാടുകളില്‍ ഇത്രയധികം പദവിയും പരിവേഷവുമുണ്ട് എന്നു കേള്‍ക്കുമ്പോള്‍ തീര്‍ച്ചയായും ആരും ഒന്ന് ഞെട്ടും.
അമേരിക്കയുള്‍പ്പെടെയുള്ള വന്‍കിട രാജ്യങ്ങളുടെ വിപണിയിലും ചക്കയക്കുള്ള സ്ഥാനം ചെറുതല്ല. യു.കെയിലെ ന്യൂകാസിലില്‍ ഏഷ്യന്‍ സാധനങ്ങള്‍ വില്‍ക്കുന്ന കടയില്‍ കേരളത്തില്‍ നിന്നെത്തിച്ച ഒരു ചക്കക്ക് ഒന്നിന് ഏകദേശം (42 പൗണ്ട് 82 പെന്‍സ്) 3600 രൂപ!
വാളയാര്‍ ചുരം കടന്നാല്‍ ചക്കയുടെ മാര്‍ക്കറ്റ് നമ്മുടെ നാട്ടില്‍ തന്നെ ഉയരുമെന്ന് അമേരിക്കയിലെ മലയാളിയായ ചക്കക്കച്ചവടക്കാരന്‍ പറയുമ്പോള്‍ ചക്കയുടെ മൂല്യം ഊഹിക്കാവുന്നതേയുള്ളൂ.
കേരളത്തില്‍ നിന്ന് കടല്‍ കടന്നു പോകുന്ന ചക്ക ഇടം പിടിക്കുന്നത് സായിപ്പിന്റെ ബര്‍ഗറുകളിലാണ്. അമേരിക്കന്‍ വിഭവമായ ടെരിയാക്കിയില്‍ കോഴിയിറച്ചിക്ക് പകരം പച്ചച്ചക്ക സ്ഥാനം പിടിച്ചിട്ട് കാലങ്ങളേറെയായി എന്ന് കോഴിയിറച്ചിക്ക് കടിപിടികൂടുന്ന മലയാളി ഇനിയെങ്കിലും മനസ്സിലാക്കണം. നമ്മുടെ നാട്ടില്‍ വഴിയില്‍ കിടന്ന് ചീഞ്ഞുനശിക്കുന്ന ചക്ക വിദേശത്ത് കേരളത്തിന്റെ പ്രകൃതി ദത്ത ഉത്പന്നങ്ങളുടെ പട്ടികയിലാണുള്ളത്. കഴിഞ്ഞ വര്‍ഷം കൊച്ചിയില്‍ നടന്ന ത്രിദിന ബിസിനസ് ടു ബിസിനസ്സ് മീറ്റില്‍ പോലും അന്താരാഷ്ട്ര പ്രതിനിധികള്‍ ചക്കയുടെ മാഹാത്മ്യവും വിപണി സാധ്യതയും വിളിച്ചു പറഞ്ഞപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ കണ്ണുതള്ളിപ്പോയത് നമ്മള്‍ മലയാളികള്‍ക്കായിരുന്നു.
അമേരിക്കയില്‍ നിന്നും യൂറോപ്പില്‍ നിന്നുമുള്ള ആവശ്യത്തിനനുസരിച്ച് ബര്‍ഗറിനുള്ളില്‍ വെക്കുന്ന കട്‌ലറ്റ്, അമേരിക്കന്‍ വിഭവമായ ടെരിയാക്കി എന്നിവക്കു വേണ്ടിയെല്ലാം ചക്കക്ക് വന്‍ തോതില്‍ കരാര്‍ ലഭിക്കുന്നുണ്ടെന്നും ചക്കക്കുരു പൊടിച്ചെടുത്തുള്ള പാസ്ത ലോകവിപണയില്‍ പുതിയ തരംഗമായി മാറിയെന്നെല്ലാമുള്ള വ്യാപാര പ്രമുഖരുടെ പ്രഖ്യാപനങ്ങളും വിലയിരുത്തലുകളുമൊക്കെ കേട്ട് പ്രസ്തുത മീറ്റില്‍ പങ്കെടുത്ത മലയാളികള്‍ തരിച്ചിരുന്നുപോയി. കീടനാശിനി വിമുക്തവും ആരോഗ്യ വര്‍ധകവുമാണെന്നതാണ് ചക്കയുടെ പ്രധാന വാണിജ്യ സവിശേഷതയെന്ന വസ്തുത, ചക്ക കേരളത്തിന്റെ ഔദ്യോഗിക ഫലമായിയെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തോടെയെങ്കിലും നമുക്ക് മനസ്സിലാക്കാനാവണം.
മലേഷ്യ, തായ്‌ലാന്റ്, ഇന്തോനേഷ്യ, ബ്രസീല്‍ തുടങ്ങിയ വന്‍കിട വ്യാപാര രാഷ്ട്രങ്ങളിലും ചക്കക്ക് വന്‍ ഡിമാന്റ് തന്നെ. ഉത്തരേന്ത്യന്‍ സംസ്ഥാനക്കാര്‍ക്കും കേരളത്തിലെ ചക്ക ഇഷ്ടവിഭവമാണ്. അവരുടെ അടുക്കളയില്‍ വെന്തു പാകമാവുന്ന ചക്ക 'ഡമ്മി മീറ്റ്' എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇറച്ചിയുടെ പകരക്കാരനാണ് ഉത്തരേന്ത്യയില്‍ ചക്ക. വില കൂടുതലായതിനാല്‍ സമ്പന്നരാണ് ഇതിന്റെ ഗുണഭോക്താക്കളിലേറെയും. അത് കൊണ്ട് 'ധനികന്റെ സബ്ജി'യായും ഇത് അറിയപ്പെടുന്നു.
മുറ്റത്തെ മുല്ലക്ക് മണമില്ല എന്നു പറഞ്ഞതു പോലെ, മലയാളികള്‍ വേണ്ടത്ര ഗൗനിക്കാത്ത ചക്കകളെ വലിയ ലോറികളിലായി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയാണ് ചെയ്യുന്നത്. ഒരു കാലത്ത് മലയാളിയുടെ ഭക്ഷ്യ സംസ്‌കാരത്തില്‍ മുഖ്യ പങ്കുവഹിച്ചിരുന്ന ഒരു ഫലവര്‍ഗ്ഗമാണ് ചക്ക. കാര്യമായ പരിപാലനങ്ങളൊന്നും തന്നെ കൂടാതെ പറമ്പുകളില്‍ യഥേഷ്ടം ഉണ്ടായിരുന്ന ചക്ക ദാരിദ്യം അറിയാതെ ജീവിക്കാന്‍ ഒരു തലമുറക്ക് കൂട്ടായിരുന്ന ഫലമാണ്.
വൈറ്റമിന്‍ എ, തയാമിന്‍, കാര്‍ബോഹൈഡ്രേറ്റുകള്‍, മഗ്‌നീഷ്യം, കാത്സ്യം, പൊട്ടാസ്യം എന്നിങ്ങനെ നിരവധി വിറ്റാമിനുകളും പോഷക ഘടകങ്ങളും ചക്കയില്‍ അടങ്ങിയിട്ടുണ്ട്. അറബി ഭാഷയില്‍ 'ഫനസ്' എന്നും സംസ്‌കൃതത്തില്‍ പനസം' എന്നും വിളിക്കുന്ന ചക്കയുടെ ഗുണഗണങ്ങള്‍ ആയുര്‍വേദ ചികിത്സയില്‍ കൃത്യമായും പണ്ടുള്ളവര്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. പഴങ്ങളില്‍ വെച്ച് ഏറ്റവും വലുതായ ചക്ക ഏറെ പോഷക സമൃദ്ധമാണ് എന്ന് ലോകം മുഴുവന്‍ തിരിച്ചറിഞ്ഞിട്ടും മലയാളിക്ക് അതേക്കുറിച്ച് യാതൊരു ബോധവുമുണ്ടായിട്ടില്ല. കുടലിലെ ക്യാന്‍സറിനു വരെയുള്ള ഔഷധം ചക്കയിലുണ്ടെന്ന് ആയുര്‍വേദം ഉറപ്പു നല്‍കുന്നുണ്ട്.
സര്‍ക്കാര്‍ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ച സാഹചര്യത്തിലെങ്കിലും ചക്കയെ ഇനി മലയാളികള്‍ തിരിച്ചറിഞ്ഞേ തീരൂ. വീട്ടില്‍ പ്ലാവുണ്ടെങ്കില്‍ പത്തു വയസ്സു കുറക്കാം എന്ന പഴഞ്ചൊല്ലിനൊപ്പം വീട്ടില്‍ പ്ലാവുണ്ടെങ്കില്‍ പത്ത് കാശ് ഉണ്ടാക്കാം എന്നു കൂടി മലയാളി ചേര്‍ത്തുവായിക്കേണ്ട കാലം ഇപ്പോള്‍ തന്നെ അതിക്രമിച്ചു കഴിഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Article, Trending, Health, Health & Fitness, Article About Jack fruit
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment