ബാലന്റെ അസ്ഥികൂടം കണ്ടെത്തി; പത്ത് കുട്ടികളെ തട്ടിക്കൊണ്ടുവന്ന് കൊലപ്പെടുത്തിയെന്ന് സംശയം; ഗുജറാത്തില്‍ അമ്മയും മകളും അറസ്റ്റില്‍
ബറൂച്: (www.kvartha.com 24.03.2018) ഗുജറാത്തിലെ അങ്ക്‌ലേശ്വര്‍ പട്ടണത്തില്‍ നാല്പതുകാരിയായ മാതാവും 19കാരിയായ മകളും അറസ്റ്റിലായി. ബറൂച്ചില്‍ നിന്നും 2017ല്‍ കാണാതായ പത്ത് കുട്ടികളുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന സംശയത്തിലാണ് അറസ്റ്റ്. റഷീദ പട്ടേല്‍ മകള്‍ മുഹ്‌സിന എന്നിവരാന് അറസ്റ്റിലായത്. വ്യാഴാഴ്ച ഇവരുടെ വീടിന് പിറക് വശത്തിനിന്നും ഒരു ബാലന്റെ അസ്ഥികൂടം കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. വിക്കി ദേവിപുജക് എന്ന ഏഴ് വയസുകാരന്റെ അസ്ഥികൂടമാണ് കണ്ടെത്തിയത്. 2016 മാര്‍ച്ച് മുതല്‍ വിക്കിയെ കാണാതായിരുന്നു. മരണകാരണം കണ്ടെത്താനായി അസ്ഥികൂടം ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
മാര്‍ച്ച് 17ന് പോലീസ് റഷീദയേയും മുഹ്‌സിനയേയും അറസ്റ്റ് ചെയ്തിരുന്നു. 2017 നവംബര്‍ 17ന് ഏഴ് വയസുകാരനെ തട്ടിക്കൊണ്ടുപോയെന്ന ആരോപണത്തിലായിരുന്നു അറസ്റ്റ്. തട്ടിക്കൊണ്ടുപോകപ്പെട്ട മോഹിത് പസ്വാന്‍ പ്രതികളുടെ പിടിയില്‍ നിന്ന് രക്ഷപ്പെടുകയും മാര്‍ച്ച് 16ന്, നാലു മാസങ്ങള്‍ക്ക് ശേഷം തിരിച്ചെത്തുകയും ചെയ്തു. തന്നെ റഷീദ തടവിലാക്കിയിരുന്നതായി കുട്ടി പോലീസിന് മൊഴി നല്‍കി. ഇതേതുടര്‍ന്ന് പോലീസ് റഷീദയേയും മകളേയും കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിനിടയിലാണ് പിറക് വശത്തെ മുറ്റത്ത് കുഴിച്ചിട്ട അസ്ഥികൂടം കണ്ടെത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: However this boy, Mohit Paswan, managed to escape and returned home four months later on March 16. Mohit told his parents that he had been confined to a room and beaten by Rashida. Based on the information Mohit's father provided, police nabbed the mother-daughter.
Keywords: National, Kidnap, Murder

Powered by Info News For You

Comments
Post a Comment