ടോർച്ച് ലൈറ്റിന്റെ പ്രകാശത്തിൽ ശസ്ത്രക്രിയക്ക് വിധേയയായ യുവതി മരിച്ചു

ഷഹർഷ(ബീഹാർ): (www.kvartha.com 22.03.2018) ടോർച്ച് ലൈറ്റിന്റെ പ്രകാശത്തിൽ ശസ്ത്രക്രിയക്ക് വിധേയയായ യുവതി മരിച്ചു. അധികൃതരുടെ അനാസ്ഥയാണ് മരണകാരണമെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചു. ഏതാനും ദിവസങ്ങൾക്ക് മുൻപ് ടോർച്ച് ലൈറ്റിന്റെ പ്രകാശത്തിൽ യുവതിയെ ശസ്ത്രക്രിയക്ക് വിധേയാക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ഷഹർഷയിൽ സദർ ആശുപത്രിയിലായിരുന്നു സംഭവം. കഴിഞ്ഞ ദിവസമാണ് യുവതി മരിച്ചത്.

National, Death, Treatment

അബോധാവസ്ഥയിൽ കിടക്കുന്ന യുവതിയെ കാക്കി ഷർട്ടിട്ട ഡോക്ടർ തുന്നിക്കെട്ടുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ആണ് പുറത്തുവന്നത്. കറണ്ട് ഇല്ലാത്തതിനാൽ ടോർച്ച് ലൈറ്റിന്റെ പ്രകാശത്തിലാണ് ശസ്ത്രക്രിയ നടത്തിയത്.

അതേസമയം രോഗിക്ക് അടിയന്തിര ചികിൽസ നൽകാനായാണ് കറണ്ട് ഇല്ലാതിരുന്നിട്ടും ഡോക്ടർ ശസ്ത്രക്രിയക്ക് വിധേയയാക്കിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപോർട്ട് ചെയ്തു. സംഭവത്തിൽ ബീഹാർ ആരോഗ്യമന്ത്രി മംഗൽ പാണ്ഡെ ആശുപത്രിയോട് വിശദീകരണം തേടി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )


SUMMARY: According to local news reports, the patient needed immediate medical attention and the doctors had to go ahead with the surgery despite there being a power cut in the hospital.

Keywords: National, Death, Treatment


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?