പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞ വിഷമത്തില്‍ ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിനി മരിച്ചു
കാഞ്ഞങ്ങാട്: (www.evisionnews.co) പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞ വിഷമത്തില്‍ എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിനി ചികിത്സക്കിടെ മരിച്ചു. മുന്നാട് പീപ്പിള്‍സ് കോളജിലെ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനി വിഷ്ണു പ്രിയയാണ് മരിച്ചത്. ഫെബ്രുവരി 27ന് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന്റെ വിഷമത്തില്‍ വീട്ടില്‍ വെച്ച് എലിവിഷം കഴിക്കുകയായിരുന്നു. കോടോത്ത്- കാട്ടൂര്‍ വീട്ടില്‍ കുഞ്ഞിരാമന്‍- ശാന്ത ദമ്പതികളുടെ മകളാണ് വിഷ്ണു പ്രിയ. സഹോദരങ്ങള്‍: പ്രീത, പീതാംബര.
Powered by Info News For You

Comments
Post a Comment