പോലീസിനെ ആക്രമിച്ച കേസില്‍ നാലു പ്രതികള്‍ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു

കുമ്പള: (www.kasargodvartha.com 13.03.2018) പോലീസിനെ ആക്രമിച്ച കേസില്‍ നാലു പ്രതികള്‍ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ആരിക്കാടി ബംബ്രാണയിലെ നൗഫല്‍, അബ്ദുല്‍ ലത്വീഫ്, ഉസ്മാന്‍, ഫൈസല്‍ എന്നിവര്‍ക്കാണ് ഹൈക്കോടതി ജഡ്ജി രാജ വിജയ രാഘവന്‍ ജാമ്യം അനുവദിച്ചത്. എല്ലാ ശനിയാഴ്ചയും പോലീസ് സ്‌റ്റേഷനില്‍ ഹാജരായി ഒപ്പിടണമെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും മറ്റ് കുറ്റകൃത്യങ്ങളിലൊന്നും ഏര്‍പെടരുതെന്നും ഇന്ത്യ വിട്ടുപോകുന്നുണ്ടെങ്കില്‍ കോടതിയുടെ അനുമതി വാങ്ങണമെന്നും ഉള്‍പെടെയുള്ള ഉപാധികളോടെയാണ് ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്.

ഇക്കഴിഞ്ഞ ഫെബ്രുവരി 24ന് രാത്രിയാണ് കുമ്പള എസ് ഐ ജയശങ്കര്‍, സിവില്‍ പോലീസ് ഓഫീസര്‍ വിപിന്‍ എന്നിവരെ സംഘം ആക്രമിച്ചുപരിക്കേല്‍പിച്ചത്. 308 വധശ്രമം, ഐപിസി 143, 145, 147, 148, 353, 153 എന്നീ വകുപ്പുകള്‍ അനുസരിച്ചാണ് ഇവര്‍ക്കെതിരെ കുമ്പള പോലീസ് കേസെടുത്തത്. 24ന് രാത്രി പത്ത് മണിയോടെയാണ് ബംബ്രാണ ജംഗ്ഷനില്‍ അക്രമം നടന്നത്. വൈകിട്ട് ആരിക്കാടി കുന്നില്‍ ബി.ജെ.പി -ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയിരുന്നു. ഇതിന് ശേഷം വഴിയാത്രക്കാരെയും കൂട്ടം കൂടി നിന്നവരെയും പോലീസ് ഓടിക്കുകയും ചെയ്തു. ബംബ്രാണയില്‍ വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന ഏതാനും പേരെ യാതൊരു കാരണവുമില്ലാതെ അടിച്ചോടിച്ചുവെന്നാരോപിച്ച് ഒരു സംഘം ആളുകള്‍ ഇതിനെ ചോദ്യം ചെയ്യുകയും പോലീസ് ജീപ്പ് തടയുകയുമായിരുന്നു. പോലീസ് ജീപ്പ് തടഞ്ഞവരെ ലാത്തി വീശി ഓടിക്കുന്നതിനിടയില്‍ പോലീസിന് നേരെ കല്ലെറിയുകയായിരുന്നു. ഒടുവില്‍ കണ്ണീര്‍ വാതകം പ്രയോഗിച്ചായിരുന്നു കൂട്ടംകൂടി നിന്നവരെ പിരിച്ചുവിട്ടത്.

പ്രതികള്‍ക്കുവേണ്ടി ഇംത്യാസ് അഹ് മദ് ആണ് ഹാജരായത്.

Related News:
സംഘര്‍ഷം തടയാനെത്തിയ പോലീസിന് നേരെ ആക്രമണം; എസ് ഐക്കും പോലീസുകാരനും പരിക്ക്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, High-Court, case, Attack, Police, HC Bail for attack case accused
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?