നല്ലാറിനു കുറുകെ തമിഴ്‌നാടിന്റെ തടയിണ; ഇടപെടുമെന്ന് കേരളം

തിരുവനന്തപുരം: (www.kvartha.com 23.03.2018) ഭാരതപ്പുഴയുടെ പോഷകനദിയായ നല്ലാറിനു കുറുകെ തമിഴ്‌നാട് പുതിയ തടയണ നിര്‍മ്മിക്കുന്നതിനുള്ള പ്രാരംഭ പ്രവൃത്തികള്‍ നടത്തുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ശക്തമായി ഇടപെടുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കെ കൃഷ്ണന്‍കുട്ടിയുടെ സബ്മിഷന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്നും, പ്രവൃത്തിയുടെ വിശദവിവരങ്ങള്‍ ലഭ്യമാക്കണമെന്നും തമിഴ്‌നാടിനോട് ആവശ്യപ്പെട്ടുവെങ്കിലും അതിന് അവര്‍ തയ്യാറായിട്ടില്ല. ഇക്കാര്യത്തില്‍ ആവശ്യമായ ഇടപെടല്‍ സര്‍ക്കാര്‍ നടത്തും.

Pinarayi vijayan about Nallar river, Thiruvananthapuram, News, Local-News, River, Chief Minister, Pinarayi vijayan, Drinking Water, Farmers, Kerala.

പറമ്പിക്കുളം ആളിയാര്‍ കരാര്‍ പ്രകാരം കേരളത്തിന് അര്‍ഹതപ്പെട്ട ജലം കൃത്യമായ അളവില്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി എട്ട്, 12 തീയതികളില്‍ തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. പാലക്കാട് ജില്ലയിലെ രൂക്ഷമായ കുടിവെള്ളക്ഷാമവും വരള്‍ച്ച മൂലം കര്‍ഷകര്‍ നേരിടുന്ന ഗുരുതരമായ പ്രശ്‌നവും കത്തില്‍ സൂചിപ്പിച്ചിരുന്നു.

ഇതേത്തുടര്‍ന്ന് 26.02.2018ന് നടന്ന ഉദ്യോഗസ്ഥതല ചര്‍ച്ചയില്‍ മണക്കടവ് വിയറില്‍ മാര്‍ച്ച് ഒന്നു വരെ 400 ക്യൂസെക്‌സും മാര്‍ച്ച് 15 വരെ 300 ക്യൂസെക്‌സ് അളവിലും ജലം നല്‍കാമെന്ന് തമിഴ്‌നാട് സമ്മതിച്ചിരുന്നു. അതിനുശേഷമുള്ള ജലവിതരണം തുടര്‍ന്നുള്ള ഉദ്യോഗസ്ഥതല ചര്‍ച്ചകള്‍ക്കുശേഷം നിശ്ചയിക്കാമെന്നും ധാരണയായി.

എന്നാല്‍, ധാരണ പ്രകാരമുള്ള ജലം ലഭ്യമാകാതെ വന്നപ്പോള്‍ നാം വീണ്ടും ഇടപെടുകയുണ്ടായി. തുടര്‍ന്ന്, ഏറെക്കുറെ കൃത്യമായി ജലം ലഭിച്ചെങ്കിലും മാര്‍ച്ച് 15 ലെ കണക്ക് പ്രകാരം 500 ദശലക്ഷം ഘനയടിയുടെ കുറവ് വന്നിട്ടുണ്ട്.

ഈ കുറവ് ചൂണ്ടിക്കാണിച്ചുകൊണ്ടും മാര്‍ച്ച് 16 മുതല്‍ 31 വരെ 200 ക്യൂസെക്‌സും അതിനുശേഷം മെയ് 15 വരെ 100 ക്യൂസെക്‌സും ജലം മണക്കടവ് വിയറില്‍ ലഭ്യമാക്കണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു സംബന്ധിച്ച് തമിഴ്‌നാട് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി തീരുമാനത്തിലെത്താന്‍ ജലവിഭവ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Pinarayi vijayan about Nallar river, Thiruvananthapuram, News, Local-News, River, Chief Minister, Pinarayi vijayan, Drinking Water, Farmers, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?