ബസ് ഡ്രൈവറുടെ ദുരൂഹ മരണം: കേസന്വേഷണം അട്ടിമറിക്കുന്നുവെന്നാരോപിച്ച് ബുധനാഴ്ച്ച കലക്ടറേറ്റ് ധര്‍ണ്ണ
പയ്യന്നൂര്‍:(www.kvartha.com 27/03/2018) ബസ് ഡ്രൈവറായിരുന്ന കരിവെള്ളൂര്‍ പാലത്തറയിലെ തച്ചന്‍ ബൈജുവിന്റെ മരണത്തിന് പിന്നിലെ ദുരൂഹതകള്‍ പുറത്ത് കൊണ്ടുവരാതെ കേസന്വേഷണം അട്ടിമറിക്കുന്നുവെന്നാരോപിച്ച് ബുധനാഴ്ച കലക്ടറേറ്റ് പടിക്കല്‍ കൂട്ടധര്‍ണ്ണ നടത്തും. കേരള പട്ടികജാതി പട്ടികവര്‍ഗ ഐക്യവേദി കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ധര്‍ണ്ണാ സമരം രാവിലെ 10ന് സംഘടനയുടെ സംസ്ഥാന വര്‍ക്കിംങ്ങ് പ്രസിഡന്റ് വെള്ളാര്‍ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
2017 മെയ് 17ന് രാത്രി ഒമ്പരതയോടെയാണ് ബൈജുവിന്റെ മരണത്തിനിടയാക്കിയ സംഭവം നടന്നത്. പയ്യന്നൂരിലെ സ്വകാര്യ ബസ് ഡ്രൈവറായിരുന്ന ബൈജുവിന് വീട്ടിലേക്കുള്ള ബൈക്ക് യാത്രക്കിടയിലാണ് പയ്യന്നൂര്‍ പെരുമ്പയില്‍ വെച്ച് തലയില്‍ മാരകമായി പരിക്കേറ്റത്. പരിയാരം മെഡിക്കല്‍ കോളേജിലെ ചികിത്സക്കിടയില്‍ മെയ് 24ന് ബൈജു മരിച്ചു. തലയിലേറ്റ 24 സെന്റീമീറ്റര്‍ വലുപ്പത്തിലുള്ള ആഴമുള്ള മുറിവാണ് മരണത്തിനിടയാക്കിയതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ബൈജുവിന്റെ ഫോണിലേക്ക് വന്ന കോള്‍ ആദ്യം തന്നെ ബന്ധുക്കളില്‍ സംശയത്തിനിടയാക്കിയിരുന്നു. കുടുംബ ബന്ധത്തിന് പുറമെ ചെറുതാഴം സ്വദേശിനിയായ വിദ്യാര്‍ഥിനിയുമായി ബൈജുവിന് അടുപ്പമുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. ബൈജുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം നടത്തണമെന്നും ബൈജുവിന്റെ ഭാര്യയും ബന്ധുക്കളും ചേര്‍ന്ന് മുഖ്യമന്ത്രിക്കും പോലീസുദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍ അന്വേഷണത്തിലൂടെ യഥാര്‍ഥ വസ്തുത പുറത്ത് കൊണ്ടുവരാതെ പോലീസ് ആരെയൊക്കെയോ രക്ഷിക്കാനായി കേസന്വേഷണം അട്ടിമറിക്കുന്നുവെന്നാണ് ഇപ്പോഴുയരുന്ന ആരോപണം. ഇതിനെതിരെയാണ് ബുധനാഴ്ച കണ്ണൂര്‍ ജില്ലാ കലക്ടറേറ്റ് പടിക്കല്‍ കൂട്ടധര്‍ണ്ണ നടത്തുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Payyannur, Kannur, Kerala, Inauguration, Chief minister, Police, Investigation, Dharna, Bus Driver's death; Collectorate Dharna on Wednesday

Powered by Info News For You

Comments
Post a Comment