തൊഴിലാളി ദ്രോഹ നടപടിക്കെതിരെ ട്രേഡ് യൂണിയന്‍ സായാഹ്ന ധര്‍ണ നടത്തി
കാസര്‍കോട് (www.evisionnews.co): കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ, തൊഴിലാളി വിരുദ്ധ നടപടികള്‍ക്കെതിരെ സംസ്ഥാന വ്യാപകമായി സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭപരിപാടികളുടെ ഭാഗമായി കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് സായാഹ്ന ധര്‍ണ നടത്തി.
എസ്.ടി.യു സംസ്ഥാന ട്രഷറര്‍ കെ.പി മുഹമ്മദ് അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. ഐ.എന്‍.ടി.യു.സി ജില്ലാ സെക്രട്ടറി ശാഹുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കെ. ഭാസ്‌കരന്‍ സ്വാഗതം പറഞ്ഞു. ടി. കൃഷ്ണന്‍, കരിവെള്ളൂര്‍ വിജയന്‍, അഷ്‌റഫ് എടനീര്‍, ഗിരി കൃഷ്ണന്‍, സി.എം.എ ജലീല്‍, എ. അഹ്മദ് ഹാജി, എ. നാരായണന്‍, ബിജു ഉണ്ണിത്താന്‍, അബൂബക്കര്‍ തുരുത്തി, ബി.കെ അബ്ദുസമദ്, മുത്തലിബ് പാറക്കെട്ട് പ്രസംഗിച്ചു.
Powered by Info News For You

Comments
Post a Comment