കേംബ്രിഡ്ജ് അനലിറ്റിക്കയുമായി ബന്ധമില്ലെന്ന് ബിജെപിയും കോൺഗ്രസും; പാർട്ടികൾക്ക് എതിരായ തെളിവുകൾ പുറത്ത്

ന്യൂഡൽഹി: (www.kvartha.com 22.03.2018) ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡേറ്റ അനലിറ്റിക്സ് കമ്പനിയായ കേംബ്രിഡ്ജ് അനലിറ്റിക്കയുമായി യാതൊരു ബന്ധവുമില്ലെന്ന് കോൺഗ്രസും ബിജെപിയും. എന്നാൽ എൻഡി ടിവിക്ക് ലഭിച്ചിരിക്കുന്ന ഇലക്ട്രോണിക്സ് രേഖകളിൽ ബിജെപി, കോൺഗ്രസ്, ജെഡി(യു) തുടങ്ങിയ രാഷ്ട്രീയ പാർട്ടികൾക്ക് ബന്ധമുണ്ടെന്ന് വ്യക്തമാണ്.

കോൺഗ്രസിന് കേംബ്രിഡ്ജ് അനലിറ്റിക്കയുമായി ബന്ധമുണ്ടെന്ന് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് ആരോപിച്ചിരുന്നു. ഞങ്ങൾ മാധ്യമ സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്നവരാണ്. എന്നാൽ സോഷ്യൽ മീഡിയയെ തിരഞ്ഞെടുപ്പുകൾക്കായി ദുരുപയോഗം ചെയ്യാറില്ല. ഐടി, നിയമവകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിയെന്ന നിലയിലാണ് ഞാനിത് വ്യക്തമാക്കുന്നതെന്നായിരുന്നു രവി ശങ്കർ പ്രസാദിന്റെ പ്രസ്താവന.

National, Cambridge Analytica

എന്നാൽ കേംബ്രിഡ്ജ് അനലിറ്റിക്കയുടെ സേവനം ഉപയോഗപ്പെടുത്തിയിട്ടില്ലെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞു.

കേംബ്രിഡ്ജ് അനലിറ്റിക്കയുമായി ബന്ധമുള്ള ഇന്ത്യൻ വെബ്സൈറ്റ് ഒവ് ലെനോ പുറത്തുവിട്ടിരിക്കുന്ന രേഖകൾ പ്രകാരം ബിജെപി, കോൺഗ്രസ്, ജെഡിയു എന്നീ രാഷ്ട്രീയ പാർട്ടികൾക്ക് കമ്പനിയുമായി ബന്ധമുണ്ട്.

ജെഡിയു നേതാവ് കെസി ത്യാഗിയുടെ മകൻ അമരീഷ് ത്യാഗിയാണ് ഒവ് ലെനോയുടെ നടത്തിപ്പുകാരൻ. എസ് സി ഐ ഇന്ത്യ, എസ് സി എൽ ഗ്രൂപ്പ് ലണ്ടൻ തുടങ്ങിയ സ്ഥാപനങ്ങളുമായി ചേർന്നാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്ന് ഒവ് ലെനോ വ്യക്തമാക്കി. കേംബ്രിഡ്ജ് അനലിറ്റിക്കയുടെ മാത്യകമ്പനിയാണ് എസ് സി എൽ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Ovleno is run by the Amrish Tyagi, the son of Janata Dal (United) leader KC Tyagi. Ovleno describes itself as part of a joint venture between SCI India and SCL Group, London. SCL Group is the parent firm of Cambridge Analytica.

Keywords: National, Cambridge Analytica


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?