മീപ്പുഗിരി പള്ളി കോമ്പൗണ്ടില്‍ നാലംഗ സംഘത്തിന്റെ അതിക്രമം: ഒരാള്‍ കസ്റ്റഡിയില്‍, മൂന്നുപേരെ തിരയുന്നു

കാസര്‍കോട് (www.evisionnews.co): മീപ്പുഗിരി രിഫായി ജുമാമസ്ജിദ് കോമ്പൗണ്ടില്‍ നാലംഗ സംഘം അതിക്രമിച്ച് കയറി സ്വലാത്ത് ഫല്‍ക്സും പതാകയും നശിപ്പിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നരമണിയോടെയാണ് സംഭവം. മനഃപൂര്‍വം കുഴപ്പമുണ്ടാക്കാനുള്ള ശ്രമമാണോയെന്ന് പോലീസ് സംശയിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തു. മറ്റ് മൂന്ന് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണിത്. നാലുപേര്‍ മതില്‍ ചാടി അകത്തേക്കുവരുന്നതും കോമ്പൗണ്ടിലെ സ്വലാത്ത് ഫ്‌ളക്സ്, പതാക എന്നിവ നശിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. 
 
പള്ളി പൂട്ടിയതിനാല്‍ അകത്തുകടക്കാനുള്ള ശ്രമം വിഫലമായെന്നാണ് കരുതുന്നത്. പള്ളിക്ക് സമീപം പോലീസ് സ്ഥാപിച്ച സി.സി.ടി.വി കാമറ മുകളിലേക്ക് തിരിച്ചതായും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ പള്ളിയിലെ ക്യാമറയിലെ ദൃശ്യങ്ങള്‍ പതിയുകയായിരുന്നു. എസ്.ഐ അജിത് കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് പള്ളിയും പരിസരങ്ങളും പരിശോധിച്ചു. ജുമാമസ്ജിദ് സെക്രട്ടറി സുബൈര്‍ ചൂരിയുടെ പരാതിയില്‍ പോലീസ് കേസെടുത്തു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?