തളങ്കര ജദീദ് റോഡ്- ദീനാര്‍ നഗര്‍ മുസ്ലിം ലീഗ് സമ്മേളനം അഞ്ചിന്
കാസര്‍കോട് (www.evisionnews.co): അഭിമാനകരമായ അസ്തിത്വത്തിന്റെ ഏഴുപതിറ്റാണ്ട് എന്ന സന്ദേശവുമായി കാസര്‍കോട് മുനിസിപ്പല്‍ 26,30 വാര്‍ഡ് (തളങ്കര ജദീദ് റോഡ്, തളങ്കര ദീനാര്‍ നഗര്‍,) മുസ്ലിം ലീഗ് സംയുക്ത സമ്മേളനം
അഞ്ചിന് വൈകിട്ട് അഞ്ചുമണിക്ക് തളങ്കര ഗസ്സാലി നഗറിലെ കെ.എസ് സുലൈമാന്‍ ഹാജി നഗറില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി അഹമ്മദലി ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വങ്ങളെ അനുമോദിക്കും. എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, പി.ബി അബ്ദുല്‍ റസാഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍, ജില്ലാ നിയോജക മണ്ഡലം മുനിസിപ്പല്‍ മുസ്ലിം ലീഗ്, പോഷക അനുബന്ധ സംഘടനാ നേതാക്കള്‍ സംബന്ധിക്കും.
വൈകിട്ട് 6.30.മണിക്ക് മലപ്പുറം ഗ്രീന്‍ ചാനലിന്റെ രണ്ടുമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന കടക്കു പുറത്ത്..... എന്ന ഏറ്റവും പുതിയ മുസ്ലിം ലീഗ് രാഷ്ട്രിയ ഹാസ്യ കഥാപ്രസംഗം നടക്കും.
Powered by Info News For You

Comments
Post a Comment