വിവാദ 'പെരിയാര്‍' പോസ്റ്റ്; ഫേസ്ബുക്ക് അഡ്മിനെ കുറ്റപ്പെടുത്തി ബിജെപി നേതാവ് എച്ച് രാജ
ചെന്നൈ: (www.kvartha.com 07.03.2018) ഇവി രാമസ്വാമിയുടെ (പെരിയാര്‍) പ്രതിമയ്ക്ക് നേരെ അക്രമത്തില്‍ ഫേസ്ബുക്ക് അഡ്മിനെ കുറ്റപ്പെടുത്തി ബിജെപി നേതാവ് എച്ച് രാജ. താനറിയാതെയാണ് തന്റെ ഫേസ്ബുക്ക് പേജില്‍ ഈ പോസ്റ്റ് വന്നതെന്നും രാജ പറയുന്നു.
എന്റെ അനുവാദം കൂടാതെ എന്റെ ഫേസ്ബുക്ക് പേജില്‍ അഡ്മിന്‍ ആണ് ആ പോസ്റ്റിട്ടത്. ഞാനപ്പോള്‍ തമിഴ്‌നാട്ടില്‍ നിന്നും ഡല്‍ഹിയിലേയ്ക്ക് പോവുകയായിരുന്നു. ഞാനാ പോസ്റ്റ് ഡിലീറ്റ് ചെയ്തു. അഡ്മിനേയും മാറ്റി- രാജ പറഞ്ഞു.
ആരാണ് ലെനിന്‍? ലെനിനും ഇന്ത്യയും തമ്മില്‍ എന്താണ് ബന്ധം? കമ്യൂണിസവും ഇന്ത്യയും തമ്മില്‍ എന്താണ് ബന്ധം? ത്രിപുരയില്‍ ലെനിന്റെ പ്രതിമ തകര്‍ത്തു. ഇന്ന് ത്രിപുരയില്‍ ലെനിന്റെ പ്രതിമയാണെങ്കില്‍ നാളെ ഇവി രാമസ്വാമിയുടെ പ്രതിമയായിരിക്കും ഇവിടെ തകര്‍ക്കുക എന്നായിരുന്നു രാജയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഈ പോസ്റ്റ് ഫേസ്ബുക്കില്‍ വന്ന് മണിക്കൂറുകള്‍ക്കകം തന്നെ വെള്ളൂരിലെ കളക്ട്രേറ്റിന് പുറത്ത് സ്ഥിതിചെയ്യുന്ന പെരിയാറിന്റെ പ്രതിമ ബിജെപി പ്രവര്‍ത്തകര്‍ തകര്‍ത്തു.
ഇതിന്റെ പ്രതികാരമായി കോയമ്പത്തൂരില്‍ ബിജെപി ഓഫീസിന് നേര്‍ക്ക് പെരിയാര്‍ അനുഭാവികള്‍ പെട്രോള്‍ ബോംബ് എറിഞ്ഞു.
താന്‍ ഒരിക്കലും ആരുടേയും വികാരം വൃണപ്പെടുത്താന്‍ ആഗ്രഹിച്ചിരുന്നില്ലെന്ന് രാജ പറഞ്ഞു. പ്രതിമ തകര്‍ത്തതിനെ അംഗികരിക്കാനാകില്ല. ആ പ്രസ്താവന എന്റെ ആശയത്തിന് യോജിച്ചതല്ലെന്നും രാജ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Mr Raja said he had never meant to hurt anybody's feelings. "The vandalism of statues is unacceptable. The statement does not reflect my ideology.
Keywords: National, Politics, Lenin, H Raja

Powered by Info News For You

Comments
Post a Comment