ഹാദിയയും ഷഫിന്‍ ജഹാനും തമ്മിലുള്ള വിവാഹം നിയമപരം; വിവാഹം റദ്ദാക്കിയ ഹൈക്കോടതി നടപടി സുപ്രീം കോടതി റദ്ദാക്കി

ന്യൂഡല്‍ഹി: (www.kvartha.com 08.03.2018) വൈക്കം സ്വദേശിനി ഹാദിയയും കൊല്ലം സ്വദേശിയായ ഷഫിന്‍ ജഹാനും തമ്മിലുള്ള വിവാഹം നിയമപരമെന്ന് സുപ്രീംകോടതി വിധിച്ചു. ഇരുവരുടെയും വിവാഹം റദ്ദാക്കിയ ഹൈക്കോടതി നടപടി സുപ്രീം കോടതി റദ്ദാക്കി. 2017 മേയ് 24നാണ് ഹൈക്കോടതി ഇവരുടെ വിവാഹം റദ്ദാക്കിയത്.

ഹൈക്കോടതി തങ്ങളുടെ അധികാരപരിധി ലംഘിച്ചാണ് തീരുമാനം എടുത്തതെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. ഹൈക്കോടതി വിധിക്കെതിരെ ഷഫിന്‍ ജഹാന്‍ സമര്‍പ്പിച്ച അപ്പീലിലാണ് സുപ്രീം കോടതിയുടെ വിധി വന്നിരിക്കുന്നത്. കേസിലെ അന്തിമ വാദം വ്യാഴാഴ്ച ഉച്ചയ്ക്കു മുന്‍പുതന്നെ പൂര്‍ത്തിയായി.

‘Personal relationships are core of India’s plurality’: Supreme Court restores Hadiya’s marriage, New Delhi, News, Trending, High Court of Kerala, Supreme Court of India, Marriage, Religion, Criticism, NIA, Probe, National

ഹൈക്കോടതി വിധി നിയമവിരുദ്ധമെന്നാണ് വിലയിരുത്തല്‍. ഹേബിയസ് കോര്‍പസ് ഹര്‍ജികളില്‍ വിവാഹം റദ്ദാക്കാനാവില്ലെന്ന് പറഞ്ഞ കോടതി ഹാദിയയ്ക്ക് ഷഫിന്‍ ജഹാനൊപ്പം പോകാം, പഠനം തുടരാമെന്നും പറഞ്ഞു. ഷഫിന്‍ ജഹാനെതിരായ എന്‍ഐഎ അന്വേഷണം തുടരാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. വിധിയുടെ ഓപ്പറേഷണല്‍ ഭാഗം മാത്രമേ ജഡ്ജി പ്രസ്താവിച്ചുള്ളൂ. വിധിപ്പകര്‍പ്പ് പൂര്‍ണമായി പുറത്തുവന്നാലേ മറ്റു കാര്യങ്ങള്‍ വ്യക്തമാകൂ.

കഴിഞ്ഞ നവംബര്‍ 27നാണു സുപ്രീംകോടതി ഹാദിയയെ തുടര്‍പഠനത്തിനു കോയമ്പത്തൂരിലേക്ക് അയച്ചത്. സേലത്തെ ശിവരാജ് ഹോമിയോപതി മെഡിക്കല്‍ കോളജില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്ന ഹാദിയയ്ക്കു ഹോസ്റ്റല്‍ സൗകര്യവും സുരക്ഷയും കോടതി ഏര്‍പ്പെടുത്തിയിരുന്നു.

ഹാദിയ തന്നെ കോടതിയില്‍ ഹാജരായി താന്‍ സ്വന്തം ഇഷ്ടപ്രകാരം വിവാഹിതയായതാണെന്ന് അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഹാദിയയുടെ നിലപാട് അംഗീകരിക്കുകയും കോടതി അതിനൊപ്പം നില്‍ക്കുകയാണെന്നും ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. കേസില്‍ അന്തിമവിധി വന്നതോടെ ഹാദിയക്കും ഷെഫിന്‍ ജഹാനും ഭാര്യാ ഭര്‍ത്താക്കന്മാരായി കഴിയാന്‍ നിയമതടസമില്ല. എന്നാല്‍ തീവ്രവാദ ബന്ധമുണ്ടെന്ന് കണ്ടെത്തിയാല്‍ ഷെഫീന്‍ ജഹാനും ഹാദിയക്കുമെതിരെ കേസെടുക്കാമെന്നും സുപ്രീം കോടതി പറഞ്ഞു.

കേസ് വ്യാഴാഴ്ച രാവിലെ പരിഗണിച്ചപ്പോഴും ഷെഫിന്‍ ജഹാനെതിരെ തീവ്രവാദ ബന്ധം ആരോപിക്കുന്ന തെളിവുകള്‍ എന്‍.ഐ.എ ഹാജരാക്കിയിരുന്നു. എന്നാല്‍ അതൊക്കെ എന്‍.ഐ.എയുടെ അധികാരപരിധിയില്‍ വരുന്നതാണെന്നും സത്യമുണ്ടെന്ന് കണ്ടെത്തിയാല്‍ കേസെടുക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. പക്ഷേ വിവാഹത്തില്‍ ഇടപെടാന്‍ ആര്‍ക്കും അധികാരമില്ലെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു.

Keywords: ‘Personal relationships are core of India’s plurality’: Supreme Court restores Hadiya’s marriage, New Delhi, News, Trending, High Court of Kerala, Supreme Court of India, Marriage, Religion, Criticism, NIA, Probe, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?