മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് ലീഗ് സമ്മേളനം: യൂത്ത് കാര്‍ണിവെല്‍ സംഘടിപ്പിക്കും


മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.co): മാര്‍ച്ച് എട്ടു മുതല്‍ ഏപ്രില്‍ 28വരെ നടക്കുന്ന മുസ്ലിം ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് സമ്മേളനത്തിന്റെ പ്രചാരണത്തിന് വിവിധ പരിപാടികളുമായി യൂത്ത് കാര്‍ണിവെല്‍ നടത്താന്‍ യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രവര്‍ത്തക യോഗം തീരുമാനിച്ചു.

മാര്‍ച്ച് 18ന് കോട്ടക്കുന്നില്‍ യുവജന സംഗമം നടക്കും. റണ്‍-ഫോണ്‍ സെക്കുലറിസം എന്ന പ്രമേയത്തില്‍ കൂട്ടയോട്ടം സംഘടിപ്പിക്കും. കായിക പ്രതിഭകളെ പങ്കെടുപ്പിച്ച്ഫുട്‌ബോള്‍, ക്രിക്കറ്റ് മത്സരങ്ങള്‍ നടത്തും. മുസ്ലിം ലീഗ് എഴുപതാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി 70 പതാകയുമേന്തി യുവ സഞ്ചാരവും ലഹരിക്കെതിരെ യുവജന പ്രതിരോധം എന്ന പേരില്‍ ഡോക്യുമെന്റി പ്രദര്‍ശനം, തെരുവ് നാടകം, ലഘുലേഖ വിതരണം നടത്തും.

യോഗത്തില്‍ പ്രസിഡണ്ട് മുജീബ് കമ്പാര്‍ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എം.എ നജീബ് ഉദ്ഘാടനം ചെയ്തു. പി.എം കബീര്‍, ജീലാനി കല്ലങ്കൈ, സിദ്ധീഖ് ബേക്കല്‍, ഖലീല്‍ സിലോണ്‍, മഹമൂദ് ബെള്ളൂര്‍, റഫീഖ് ഹാജി കോട്ടക്കുന്ന്, നവാസ് എരിയാല്‍, ഷഫീഖ് ഷബീസ്, ഇബ്രാഹിം പടിഞ്ഞാര്‍, ബഷീര്‍ കമ്പാര്‍, അനീസ് ഗസാം. ഷരീഫ് ചൗക്കി, ജാഫര്‍ കല്ലങ്കൈ, അസീര്‍ കുന്നില്‍ പ്രസംഗിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?