വീട്ടുകാരെ കല്യാണച്ചടങ്ങിന് പറഞ്ഞയച്ച ശേഷം ഗൃഹനാഥന്‍ കെട്ടിത്തൂങ്ങി ജീവനൊടുക്കി
കാസര്‍കോട് (www.evisionnews.co): വീട്ടുകാരെ കല്യാണച്ചടങ്ങിന് പറഞ്ഞയച്ച ശേഷം ഗൃഹനാഥന്‍ വീട്ടിനകത്ത് കെട്ടിത്തൂങ്ങി ജീവനൊടുക്കി. അണങ്കൂരിലെ മോഹന പൂജാരിയുടെ മകന്‍ പ്രകാശ (40)നാണ് തിങ്കളാഴ്ച ഉച്ചയോടെ തൂങ്ങിമരിച്ചത്.
അണങ്കൂര്‍ ശാരദാംബ മന്ദിരത്തില്‍ പ്രകാശന്റെ ബന്ധുവിന്റെ വിവാഹചടങ്ങ് നടന്നിരുന്നു. പ്രകാശന്‍ ആദ്യം ചടങ്ങില്‍ പങ്കെടുത്ത ശേഷം തിരിച്ച് വീട്ടിലെത്തുകയും ഭാര്യയെയും മക്കളെയും വിവാഹത്തിന് പറഞ്ഞുവിടുകയുമായിരുന്നു. തിരിച്ചെത്തിയപ്പോഴാണ് പ്രകാശനെ വീട്ടിനകത്തെ ഹാളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏഴുമാസം മുമ്പാണ് പ്രകാശനം നാട്ടിലെത്തിയത്. ഭാര്യ: സുനിത (മുണ്ട്യത്തടുക്ക). മക്കള്‍: ധനുഷ്, രക്ഷിത്. സഹോദരങ്ങള്‍: പുഷ്പ, രത്ന, നളിനി, മമത, സുനിത, രാജന്‍.
Powered by Info News For You

Comments
Post a Comment