ഇനി കര്‍ണാടകയിലും കേരളത്തിലും താമര വിരിയും: യോഗി ആദിത്യനാഥ്

ലഖ്‌നൗ: (www.kvartha.com 04.03.2018) കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള സംസ്ഥാനങ്ങള്‍ ബിജെപി ഭരിക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നേടിയ ചരിത്രവിജയത്തിന് പിന്നാലെയാണ് ആദിത്യനാഥിന്റെ പ്രസ്താവന. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വികസന രാഷ്ട്രീയവും അമിത് ഷായുടെ സംഘടന പാടവവുമാണ് പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പ് നടന്ന മൂന്ന് സംസ്ഥാനങ്ങളിലും നേട്ടമുണ്ടാക്കി കൊടുത്തതെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ വികസന സ്വപ്നങ്ങള്‍ പ്രാവര്‍ത്തീകമാക്കാന്‍ ബിജെപി പരമാവധി ശ്രമിക്കുമെന്നും യോഗി പറഞ്ഞു.

National, BJP, Tripura, Politics

കേരളം, കര്‍ണാടക, പശ്ചിമ ബംഗാള്‍, ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളിലും താമര വിരിയും. ആ ദിനങ്ങള്‍ വിദൂരമല്ല. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ ബിജെപി ഭരിക്കും- യോഗി പറഞ്ഞു.

അടുത്തയാഴ്ച യുപിയില്‍ നടക്കുന്ന ലോക്‌സഭ ഉപതിരഞ്ഞെടുപ്പുകളിലും ബിജെപി വിജയം നേടുമെന്ന ആത്മവിശ്വാസവും യോഗി പങ്കുവെച്ചു. ഗോരഖ്പൂര്‍, ഫുല്പുര്‍ മണ്ഡലങ്ങളിലേയ്ക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Continuing its winning streak, the BJP wrested Tripura, and received invitation to be part of the government in Nagaland, while Meghalaya elected a hung Assembly.

Keywords: National, BJP, Tripura, Politics



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?