നീലേശ്വരത്ത് പിക്കപ്പ് വാന്‍ നിയന്ത്രണംവിട്ട് മരത്തിലിടിച്ച് ഒരു മരണം: രണ്ടുപേര്‍ക്ക് ഗുരുതരം
നീലേശ്വരം (www.evisionnews.co): പിക്കപ്പ് വാന്‍ നിയന്ത്രണംവിട്ട് മരത്തിലിടിച്ച് മറിഞ്ഞ് ഒരാള്‍ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തമിഴ്നാട് സ്വദേശിയും പടന്ന ഗണേഷ് മുക്കില്‍ താമസക്കാരനുമായ ചിന്നപ്പ (60) യാണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന സഹായി പയ്യന്നൂര്‍ കൊറ്റിയിലെ മുസമ്മില്‍ (24), പിക്കപ്പ് വാന്‍ ഡ്രൈവര്‍ പയ്യന്നൂര്‍ വേള്ളോറയിലെ റമീസ് (26) എന്നിവരെ സാരമായ പരിക്കുകളോടെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗളൂരു യൂണിറ്റി ആശുപത്രിയിലും പ്രവേശിപ്പിച്ചു.
മലയോര ഹൈവേയായ ചിറ്റാരിക്കാല്‍ കാറ്റംകവല പറമ്പ റോഡില്‍ ഇന്ന് രാവിലെ 10.30മണിയോടെയാണ് അപകടം. ബേക്കറി സാധനങ്ങളുമായി പോവുകയായിരുന്ന പിക്കപ്പ് വാന്‍ കാറ്റംകവലയ്ക്കും പറമ്പ ജംഗ്ഷനുമിടയിലുള്ള റോഡിലെ വളവില്‍ വെച്ച് നിയന്ത്രണംവിട്ട് സമീപത്തെ മരത്തിലിടിക്കുകയായിരുന്നു. മരത്തിലിടിച്ച് നിന്നതിനാല്‍ കൊക്കയിലേക്ക് മറിയാതെ രക്ഷപ്പെട്ടു.
Powered by Info News For You

Comments
Post a Comment