പി ടി ഉഷയും അഞ്ജു ബോബി ജോര്‍ജും ദേശീയ നിരീക്ഷക പദവി ഒഴിയണമെന്ന് കേന്ദ്രം; സ്വകാര്യ അക്കാദമികള്‍ നടത്തുന്നതിനാല്‍ ഭിന്നതാത്പര്യം ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന് വാദം

ന്യൂഡല്‍ഹി: (www.kvartha.com 21.03.2018) പി.ടി ഉഷയും അഞ്ജു ബോബി ജോര്‍ജും അഭിനവ് ബിന്ദ്രയും ദേശീയ നിരീക്ഷക പദവി ഒഴിയണമെന്ന് കേന്ദ്ര കായിക മന്ത്രാലയം. സ്വകാര്യ അക്കാദമികള്‍ നടത്തുന്നതിനാല്‍ ഭിന്നതാത്പര്യം ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവരോട് സ്ഥാനം ഒഴിയാന്‍ കേന്ദ്രം ആവശ്യപ്പെട്ടത്.

ഇവരെ കൂടാതെ കര്‍ണം മല്ലേശ്വരി (ഭാരോദ്വഹനം), കമലേഷ് മെഹ്ത (ടേബിള്‍ ടെന്നീസ്) എന്നിവരോടും പദവി ഒഴിയാന്‍ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം തനിക്ക് സ്വകാര്യ അക്കാദമിയില്ലെന്ന് അഞ്ജു ബോബി ജോര്‍ജ് പറഞ്ഞു. എന്നാല്‍ കഴിഞ്ഞ ഡിസംബര്‍ ജനുവരുകളിലായി പി.ടി ഉഷ, ബിന്ദ്ര മെഹ് ത എന്നിവര്‍ സ്ഥാനം ഒഴിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Anju Bobby George, Malleswari told to resign as national observers, New Delhi, News, Sports, Report, National

കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് പന്ത്രണ്ട് ഒളിംപിക്‌സ് താരങ്ങളെ ഉള്‍പ്പെടുത്തി ദേശീയ നിരീക്ഷണ സംഘത്തെ കേന്ദ്ര കായിക മന്ത്രാലയം നിയമിച്ചത്. 2020 ഒളിംപിക്‌സിന് താരങ്ങളെ വളര്‍ത്തി കൊണ്ടു വരികയെന്നതായിരുന്നു ലക്ഷ്യം. ദേശീയ നിരീക്ഷക സംഘത്തെ നിയമിക്കുന്നതിന് മുമ്പ് തന്നെ സ്വകാര്യ അക്കാദമികളുമായി ബന്ധമുണ്ടാകരുതെന്ന് കായിക മന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു.

അതേസമയം ടോക്യോ ഒളിംപിക്‌സിന് രണ്ട് വര്‍ഷം മാത്രം ബാക്കി നില്‍ക്കെ പുറത്താക്കിയവര്‍ക്ക് പകരം ആരെ നിയമിക്കും എന്ന ആശങ്കയിലാണ് കേന്ദ്രം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Anju Bobby George, Malleswari told to resign as national observers, New Delhi, News, Sports, Report, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?