എം പി വീരേന്ദ്രകുമാര്‍ എല്‍ഡിഎഫിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി; മത്സരിക്കുന്നത് സ്വതന്ത്രനായി
തിരുവനന്തപുരം: (www.kvartha.com 10.03.2018) യുഡിഎഫ് വിട്ട ജനതാദള്‍ (യു) നേതാവ് എം.പി. വീരേന്ദ്രകുമാര്‍ എല്‍ഡിഎഫിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി. സ്വതന്ത്രനായാണ് വീരേന്ദ്രകുമാര്‍ മത്സരിക്കുന്നത്. അടുത്ത തിങ്കളാഴ്ച അദ്ദേഹം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെയ്ഖ് പി.ഹാരിസ് അറിയിച്ചു.
തിരുവനന്തപുരത്ത് ചേര്‍ന്ന ജെഡിയു പാര്‍ലമെന്ററി ബോര്‍ഡ് യോഗമാണ് എം.പി. വീരേന്ദ്രകുമാറിനെ രാജ്യസഭാ സ്ഥാനര്‍ത്ഥിയായി നിശ്ചയിച്ചത്. വീരേന്ദ്രകുമാര്‍ രാജിവച്ച ഒഴിവിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ തന്നെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. വീരേന്ദ്രകുമാര്‍ രാജിവച്ചതിനെ തുടര്‍ന്നുണ്ടായ രാജ്യസഭാ സീറ്റ് അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ജനതാദളിനു (യു) നല്‍കാന്‍ ഇടതുമുന്നണി നേതൃയോഗം കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു. മാത്രമല്ല, ജനതാദളിനെ മുന്നണിയിലെടുക്കാതെ പുറത്തുനിര്‍ത്തി സഹകരിപ്പിക്കാനും തീരുമാനിച്ചിരുന്നു.
യുഡിഎഫ് വിടുന്നതിനു മുന്നോടിയായാണ് എം.പി.വീരേന്ദ്രകുമാര്‍ ആ മുന്നണിയുടെ ടിക്കറ്റില്‍ ലഭിച്ച രാജ്യസഭാംഗത്വം രാജിവച്ചത്. ആ ഒഴിവില്‍ ഈ മാസം തെരഞ്ഞെടുപ്പു നടക്കുന്നതു കണക്കിലെടുത്താണ് എല്‍ഡിഎഫ് യോഗം തിരക്കിട്ടു വിളിച്ചതും ഇക്കാര്യം ചര്‍ച്ച ചെയ്തതും. ജനതാദള്‍(എസ്) നേതൃത്വത്തില്‍ തുടരുമ്പോഴാണ് 2009ല്‍ വീരനും കൂട്ടരും എല്‍ഡിഎഫ് വിട്ടു പുതിയ പാര്‍ട്ടിയാകുന്നത്. തിരിച്ചുവന്ന അവരെ നേരെ മുന്നണിയിലെടുക്കുന്നതിലുള്ള നീരസം ജനതാദള്‍ (എസ്) നേതാക്കള്‍ കഴിഞ്ഞദിവസം മുന്നണി യോഗത്തില്‍ പ്രകടിപ്പിച്ചിരുന്നു.

Keywords: LDF fields MP Veerendra Kumar for vacant Rajya Sabha seat from Kerala, Thiruvananthapuram, News, Politics, LDF, Trending, Election, Rajya Sabha, Kerala.
Powered by Info News For You

Comments
Post a Comment