മധൂര്‍ പഞ്ചായത്തിലെ പള്ളികള്‍ക്ക് പോലീസ് സംരക്ഷണം വേണം: എസ്.കെ.എസ്.എസ്.എഫ്


കാസര്‍കോട് (www.evisionnews.co): സംഘ്പരിവാര്‍ സംഘടനകളുടെ അക്രമത്തിനിരയാകുന്ന മധൂര്‍ പഞ്ചായത്തിലെ പള്ളികള്‍ക്ക് പോലീസ് സംരക്ഷണം എര്‍പ്പെടുത്തണമെന്ന് സമസ്ത കേരള സുന്നി വിദ്യാര്‍ത്ഥി ഫെഡറേഷന്‍ കാസര്‍കോട് മേഖല കമ്മിറ്റി സംഘടിപ്പിച്ച ലീഡേഴ്‌സ് സംഗമം ആവിശ്യപ്പെട്ടു. മധൂര്‍ പഞ്ചായത്തിലെ ചില മേഖലകളില്‍ ഇരുട്ടിന്റെ മറവില്‍ നടത്തുന്ന ഇത്തരം നീചമായ പ്രവര്‍ത്തികളെ അമര്‍ച്ച ചെയ്യാന്‍ പോലിസിന് സാധിക്കണം. കാസര്‍കോട് വര്‍ഗീയ സംഘര്‍ഷമുണ്ടാക്കി രാഷ്ട്രീയ ലാഭമുണ്ടാക്കനാണ് ശ്രമിക്കുന്നത്. റിയാസ് മൗലവിയുടെ കൊലപാതക്കത്തിന്റെ ഒരാണ്ട് പൂര്‍ത്തിയാവുന്ന വേളയില്‍ നടന്ന മീപ്പുഗുരിയിലെ സംഭവത്തെ ഗൗരവമായി കാണണമെന്ന് സംഗമം ആവിശ്യപ്പെട്ടു.

മേഖല പ്രസിഡണ്ട് ഇര്‍ഷാദ് ഹുദവി ബെദിര അധ്യക്ഷത വഹിച്ചു. സമസ്ത കേരള മുസ്ലിം എംപ്ലോയീ സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി സിറാജുദ്ധീന്‍ ഖാസിലേന്‍ ഉദ്ഘാടനം ചെയ്തു. എസ്‌കെഎസ്എസ്എഫ് മേഖലാ ജനറല്‍ സെക്രട്ടറി ലത്തീഫ് കൊല്ലമ്പാടി സ്വാഗതം പറഞ്ഞു. മുഷ്ത്താഖ് ദാരിമി മൊഗ്രാല്‍ പുത്തൂര്‍, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, സുഹൈല്‍ ഫൈസി, ജംഷീര്‍ കടവത്ത്, അഷ്‌റഫ് ഹിദായത്ത് നഗര്‍, ഫൈസല്‍ പച്ചക്കാട്, യൂസുഫ്, ഹനീഫ് മൗലവി ഉളിയത്തടുക്ക, ശബീര്‍ തളങ്കര, അജാസ് കുന്നില്‍, അര്‍ശാദ് മൊഗ്രാല്‍ പുത്തൂര്‍, മുസ്തഫ കമ്പാര്‍, റഷീഖ് ഹുദവി തളങ്കര, ജലീല്‍ ഹിദായത്ത് നഗര്‍, ഹക്കിം അറന്തോട് സംബന്ധിച്ചു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?