'താന്‍ ഒരു പരാജയമാണ്, ഊമയുമാണ്, ഞാന്‍ എന്നെത്തന്നെ വെറുക്കുന്നു': നോട്ട് ബുക്കില്‍ ആത്മഹത്യാ കുറിപ്പ് എഴുതി വെച്ച് ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു; പിന്നില്‍ അധ്യാപകരുടെ ലൈംഗിക ചൂഷണമെന്ന് സൂചന

നോയിഡ: (www.kvartha.com 22.03.2018) താന്‍ ഒരു പരാജയമാണ്, ഊമയുമാണ്, ഞാന്‍ എന്നെത്തന്നെ വെറുക്കുന്നു': നോട്ട് ബുക്കില്‍ ആത്മഹത്യാ കുറിപ്പ് എഴുതി വെച്ച് ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് നോയിഡയിലാണ് സംഭവം. സ്വന്തം മുറിയിലെ സീലിങ് ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് 15കാരിയെ കണ്ടെത്തിയത്. കുത്തിവരച്ചും അക്ഷരങ്ങള്‍ പേനമഷി ഉപയോഗിച്ച് കറുപ്പിച്ച നിലയിലും നിരവധി ഒപ്പിട്ടതുമായ പേജിലാണ് കുറിപ്പ് കണ്ടെത്തിയത്.

മാതാപിതാക്കള്‍ ഇത് തന്റെ മകളുടെ കൈയ്യക്ഷരമാണെന്ന് തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. സ്‌കൂളിലെ രണ്ട് അധ്യാപകര്‍ ലൈംഗിക ഉദ്ദേശത്തോടെ തന്നെ സമീപിച്ചിരുന്നതായി പെണ്‍കുട്ടി തങ്ങളോട് പരാതിപ്പെട്ടിട്ടുണ്ടെന്ന് മാതാപിതാക്കള്‍ പോലീസിനോട് പറഞ്ഞു. സയന്‍സും സോഷ്യല്‍ സയന്‍സും പഠിപ്പിച്ചിരുന്ന അധ്യാപകരാണ് ഇതെന്നും പിതാവ് വ്യക്തമാക്കി. ഇരുവരും പരീക്ഷയില്‍ തോല്‍പ്പിക്കുമെന്ന് അവള്‍ ഭയപ്പെട്ടിരുന്നതായും പിതാവ് പറഞ്ഞു.

"I Am Failure": Schoolgirl Who Complained Of Sex Abuse, Wrote In Notebook, Police, Crime, Criminal Case, News, Suicide, Parents, Complaint, Allegation, Teachers, Examination, National

അതേസമയം ലൈംഗിക പീഡനം, ആത്മഹത്യാ പ്രേരണ, ബാലപീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തി അധ്യാപകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ആരോപണങ്ങളെല്ലാം തള്ളിയിട്ടുണ്ട്.

ഇത് വളരെ ദൗര്‍ഭാഗ്യകരമായ സംഭവമാണ്. സിബിഎസ്ഇയുടെ നയങ്ങള്‍ അനുസരിച്ചാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും കുട്ടി പരീക്ഷയില്‍ തോറ്റിട്ടില്ലെന്നും എന്നാല്‍ റീടെസ്റ്റിന് ഇരിക്കേണ്ടി വന്നുവെന്നും പ്രിന്‍സിപ്പാള്‍ സമ്മതിക്കുന്നുണ്ട്.

Keywords: "I Am Failure": Schoolgirl Who Complained Of Sex Abuse, Wrote In Notebook, Police, Crime, Criminal Case, News, Suicide, Parents, Complaint, Allegation, Teachers, Examination, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?