നൗഫല്‍വധം: പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

പയ്യന്നൂര്‍: (www.kvartha.com 23.03.2018) പയ്യന്നൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കണ്ണൂര്‍ താഴെ ചൊവ്വ തിലാന്നൂരിലെ നൗഫല്‍(40) മര്‍ദനമേറ്റതിനെ തുടര്‍ന്നാണ് മരിച്ചതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ സംഭവത്തില്‍ കുറ്റാരോപിതന്‍ സമര്‍പ്പിച്ചിരുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നൗഫലിന്റെ മരണത്തിനിടയാക്കിയ സംഭവത്തില്‍ പോലീസ് തേടിക്കൊണ്ടിരിക്കുന്ന ചെറുവത്തൂരിലെ പി.പ്രകാശന്‍(40) നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.

പയ്യന്നൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നൗഫല്‍ മര്‍ദനത്തെ തുടര്‍ന്നാണ് മരിക്കാനിടയായതെന്ന് പോലീസ് രണ്ടാഴ്ചക്കുള്ളില്‍ കണ്ടെത്തിയിരുന്നു. ഈ സംഭവത്തില്‍ പോലീസ് കണ്ടെത്തിയ പ്രതിയായ പ്രകാശന്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നു.

Noufal murder case; court rejected accused bail plea, Payyannur, News, Kannur, Police, Court, Bail plea, Crime, Criminal Case, Injured, Attack, Kerala

ഹൈക്കോടതി ആവശ്യപ്പെട്ട പ്രകാരം പയ്യന്നൂര്‍ പോലീസ് കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയത്. നൗഫലിനെ മര്‍ദിച്ച സംഭവത്തിലെ സംഘത്തെ കണ്ടെത്താന്‍ പോലീസിന് സഹായകമായത് ചെറുവത്തൂരിലെ ഓട്ടോ ഡ്രൈവറുടെ മൊഴിയാണ്.

കഴിഞ്ഞ ഡിസംബര്‍ എട്ടിന് വൈകുന്നേരം 4.30 മണിയോടെയാണ് മര്‍ദനമേറ്റ പരിക്കുകളോടെ നൗഫലിനെ ഓട്ടോ ഡ്രൈവര്‍ കണ്ടത്. മരിക്കുന്നതിന് മുമ്പ് ചെറുവത്തൂരില്‍ നിന്നും നൗഫലിന് മര്‍ദനമേറ്റ സംഭവത്തില്‍ പോലീസ് കണ്ടെത്തിയ മൂന്നംഗ സംഘത്തെ ചോദ്യം ചെയ്തതോടെയാണ് മര്‍ദനത്തിന്റെ യഥാര്‍ഥ ചിത്രം പോലീസിന് വ്യക്തമായത്.

പ്രകാശനാണ് നൗഫലിനെ മര്‍ദിച്ചതെന്ന് മറ്റു രണ്ടുപേരും പോലീസിന് മൊഴി കൊടുത്തിരുന്നു. ഇതോടെ പ്രകാശനെ പിടികൂടുന്നതിനായി പോലീസ് ഇയാളുടെ വീട്ടിലെത്തുമ്പോഴേക്കും ഇയാള്‍ സ്ഥലംവിട്ടിരുന്നു. ഇതിനിടയിലാണ് ഇയാള്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ ഒളിവില്‍ കഴിയുന്ന ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

മന:പൂര്‍വമുള്ള കൊലപാതകമല്ല ഉണ്ടായതെന്ന് പോലീസ് നേരത്തെ മനസിലാക്കിയിരുന്നു. മര്‍ദനമേറ്റ പരിക്കുകളോടെ കണ്ണൂരെന്ന് തെറ്റിദ്ധരിച്ച് നൗഫല്‍ പയ്യന്നൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങുകയും ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് റെയില്‍വേ സ്‌റ്റേഷനിലെ പാര്‍സല്‍ ഗേറ്റിനരികില്‍ മരിക്കുകയുമായിരുന്നു. ഡിസംബര്‍ ഒമ്പതിന് രാവിലെയാണ് നൗഫലിനെ പയ്യന്നൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ മരിച്ച നിലയില്‍ കാണുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Noufal murder case; court rejected accused bail plea, Payyannur, News, Kannur, Police, Court, Bail plea, Crime, Criminal Case, Injured, Attack, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?