സിപിഎം പാര്‍ട്ടി ഗ്രാമത്തില്‍ റിട്ട. എസ് ഐക്ക് ഊരുവിലക്ക്; സംരക്ഷണം നല്‍കണമെന്ന് പോലീസിനോട് ഹൈക്കോടതി, സിപിഎം നേതൃത്വം പ്രതിരോധത്തില്‍
കാസര്‍കോട്: (www.kasargodvartha.com 15.03.2018) സിപിഎം പാര്‍ട്ടി ഗ്രാമത്തില്‍ റിട്ട. എസ് ഐക്ക് ഊരുവിലക്ക്. മടിക്കൈ ശാസ്താംകാവിലെ സി. ബാലകൃഷ്ണനാണ് സിപിഎം ഊരുവിലക്കേര്‍പെടുത്തിയത്. 33 വര്‍ഷം കേരള പോലീസില്‍ സേവനമനുഷ്ടിക്കുകയും പിന്നീട് സബ്ബ് ഇന്‍സ്‌പെക്ടറായി വിരമിക്കുകയും ചെയ്ത ബാലകൃഷ്ണനാണ് പാര്‍ട്ടി നേതൃത്വത്തില്‍ നിന്നും കടുത്ത ഊരുവിലക്ക് നേരിടേണ്ടി വന്നത്.
പാര്‍ട്ടി അനുഭാവി കൂടിയായ ബാലകൃഷ്ണന്‍ എസ്.എന്‍.ഡി.പി. യൂണിയന്‍ രൂപവത്കരിച്ച് പ്രവര്‍ത്തിക്കുന്നതിന്റെ പേരിലാണ് പ്രതികാര നടപടിയായി ഊരു വിലക്ക് ഏര്‍പെടുത്തിയത്. എസ്.എന്‍.ഡി.പി പോലുള്ള സംഘടന വളര്‍ത്തിയാല്‍ പാര്‍ട്ടിക്കത് ദോഷമായി ബാധിക്കുമെന്നതിനാല്‍ പ്രവര്‍ത്തനം നിര്‍ത്താന്‍ നേതാക്കള്‍ ബാലകൃഷ്ണനോട് അവശ്യപ്പെട്ടിരുന്നു. എന്നാല്‍ പാര്‍ട്ടിക്കാരെ വകവെക്കാതെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളുമായി നീങ്ങിയ ബാലകൃഷ്ണനെയും കുടുംബത്തെയും വീട്ടില്‍ കയറി സി.പി.എം. പ്രവര്‍ത്തകര്‍ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും പരാതിയുണ്ട്.
2010 ഏപ്രില്‍ മാസം 27നാണ് ബാലകൃഷ്ണനും കുടുംബവും ആദ്യമായി പാര്‍ട്ടിക്കാരുടെ ക്രൂരമായ ആക്രമണത്തിനിരയായത്. വൈകുന്നേരം നാലരയോടെ അന്നത്തെ മടിക്കൈ ഗ്രാപഞ്ചായത്ത് പ്രസിഡണ്ട് ഉള്‍പ്പടെ സംഘടിച്ചെത്തിയ സി.പി.എം. പ്രവര്‍ത്തകര്‍ ബാലകൃഷന്റെ വീട്ടില്‍ കയറുകയും ഭാര്യയെയും തന്റെ മൂന്നുമക്കളെയും മര്‍ദിക്കുകയായിരുന്നുവെന്ന് ബാലകൃഷണന്‍ പറയുന്നു. ഭാര്യക്കും മര്‍ദനമേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റിട്ടും നിസാരവകുപ്പുകള്‍ ചുമത്തിയാണ് പോലീസിനെ കൊണ്ട് പാര്‍ട്ടി നേതാക്കള്‍ കേസ് രജിസ്റ്റര്‍ ചെയ്യിപ്പിച്ചത്. ഈ സംഭവുമായി ബന്ധപ്പെട്ട് പോലീസ് തയ്യാറാക്കിയ എഫ്.ഐ.ആറില്‍ പോലും മാറ്റംവരുത്തി യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാന്‍ പാര്‍ട്ടി നേതാക്കള്‍ നടത്തിയ നീക്കം പ്രതിഷേധാര്‍ഹമാണെന്നും പരാതിപ്പെട്ടു. അതിനിടെ ബാലകൃഷ്ണന് സംരക്ഷണം നല്‍കമണമെന്ന് ഹൈക്കോടതി പോലീസിനോട് നിര്‍ദേശിച്ചിട്ടുണ്ട്.
Keywords: Kasaragod, Kerala, news, Top-Headlines, High-Court, CPM, Ban for Rtd SI in CPM Party village
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment