രാജീവ് ചന്ദ്രശേഖര്‍ രാജ്യസഭയുടെ അന്തസു കെടുത്തരുത് ; ധനമന്ത്രി തോമസ് ഐസക്കിന്റെ ഫേസ് ബുക്ക് പോസ്റ്റ്

(www.kvartha.com 01.03.2018) വസ്തുതാപരമായി അഭിപ്രായം പറയുക എന്നത് ഒരു പൊതുപ്രവര്‍ത്തകന്റെ സത്യസന്ധതയുടെ അളവുകോലാണ്. ജനപ്രതിനിധികളുടെ കാര്യത്തിലാകുമ്പോള്‍ ആ ഉത്തരവാദിത്തം പതിന്മടങ്ങാണ്. എന്നാല്‍ ഇക്കാര്യങ്ങളൊന്നും പൊതുവേ ബിജെപി നേതാക്കള്‍ക്കു ബാധകമല്ല. സ്വാഭാവികമായും രാജീവ് ചന്ദ്രശേഖറും അതിനൊരു അപവാദമല്ല.

അദ്ദേഹം കഴിഞ്ഞ ദിവസം നടത്തിയ ട്വീറ്റു നോക്കൂ. കേരള പിന്നോക്ക വികസനക്ഷേമ കോര്‍പറേഷന്റെ ഒരു പത്രപ്പരസ്യമാണ് വിഷയം. ഹിന്ദു ഒബിസിക്കാര്‍ക്ക് 20 ലക്ഷം ലോണ്‍ കിട്ടുമ്പോള്‍ മതന്യൂനപക്ഷങ്ങള്‍ക്ക് 30 ലക്ഷം കിട്ടുന്നത്രേ. ഇതു വിവേചനമോ പ്രീണനമോ അല്ലേയെന്നും ഭരണഘടനയുടെ പതിനാലാം വകുപ്പിന്റെ ലംഘനമല്ലേയെന്നുമൊക്കെ അദ്ദേഹം ചോദിക്കുന്നുണ്ട്. രാജ്യസഭാ അംഗം എന്നതിനു പുറമെ ഒരു മാധ്യമ സ്ഥാപനത്തിന്റെ ഉടമയുമാണ് അദ്ദേഹം. നൂറു ശതമാനം വസ്തുതാപരമായി അഭിപ്രായം പറയേണ്ട ആള്‍.
എന്നാല്‍ വര്‍ഗീയ സ്പര്‍ദ്ധയുണ്ടാക്കാന്‍ വസ്തുതകളെ മറച്ചു വെച്ച് പച്ചക്കള്ളം പറയുകയാണദ്ദേഹം.

Thomas lssac against Rajeev Chandrasekhar, Twitter, News, Politics, Media, Narendra Modi, Rajya Sabha, Facebook, Post, Kerala

ദേശീയ പിന്നോക്ക വികസന ക്ഷേമ കോര്‍പറേഷന്‍ ഒബിസി ഹിന്ദുവിന് എത്ര രൂപയാണ് ലോണ്‍ കൊടുക്കുന്നത് എന്ന് അന്വേഷിക്കൂ. മാര്‍ഗനിര്‍ദേശങ്ങള്‍ നെറ്റില്‍ കിട്ടും. പരമാവധി പത്തു ലക്ഷം രൂപയാണ് ലഭിക്കുക. മൈനോരിറ്റി കമ്മിഷന്റെ വെബ് സൈറ്റു പരിശോധിക്കൂ. ആറു ശതമാനം പലിശയ്ക്ക് 20 ലക്ഷം രൂപയും എട്ടു ശതമാനം പലിശയ്ക്ക് 30 ലക്ഷം രൂപയും ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് കേന്ദ്ര സ്ഥാപനം ലോണ്‍ കൊടുക്കുന്നുണ്ട്. ഈ കമ്മിഷനുകളുടെ നോഡല്‍ ഏജന്‍സിയാണ് സംസ്ഥാന സര്‍ക്കാരുകള്‍.

ഇവിടെ കേരളം എന്താണ് ചെയ്യുന്നത്...? പിന്നോക്ക ഹിന്ദുവിന് കേന്ദ്രം പത്തു ലക്ഷം രൂപ ലോണ്‍ കൊടുക്കുമ്പോള്‍ മതന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് 30 ലക്ഷം രൂപ ലോണ്‍ ലഭിക്കുന്നു. രാജീവ് ചന്ദ്രശേഖര്‍ ചൂണ്ടിക്കാണിക്കുന്നതിനേക്കാള്‍ അന്തരം കേന്ദ്രം നിശ്ചയിച്ച പരിധിയ്ക്കുണ്ട്. ഈ സാഹചര്യത്തിലാണ് ഹിന്ദു പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള വായ്പാ തുകയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പത്തു ലക്ഷം കൂടി ചേര്‍ത്ത് 20 ലക്ഷമാക്കി ഉയര്‍ത്തിയത്. സംസ്ഥാന വിഹിതം കൂടിയുള്ളതുകൊണ്ടാണ് കേരളത്തില്‍ ഹിന്ദു ഒബിസിയ്ക്കുള്ള ലോണ്‍ വിഹിതം 20 ലക്ഷമായത്. കേന്ദ്രസര്‍ക്കാര്‍ പത്തു ലക്ഷം കൂടി വര്‍ധിപ്പിച്ചാല്‍ സ്വാഭാവികമായും മതന്യൂനപക്ഷങ്ങള്‍ക്കും ഒബിസി ഹിന്ദുക്കള്‍ക്കും മുപ്പതു ലക്ഷം രൂപ വീതം കിട്ടും.

അതുകൊണ്ട് രാജീവ് ചന്ദ്രശേഖര്‍ മറുപടി പറയാന്‍ വെല്ലുവിളിക്കേണ്ടത് നരേന്ദ്രമോഡിയെ ആണ്. ഭരണഘടനയിലെ വകുപ്പ് 14 പ്രകാരമുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം മോഡിയില്‍ നടത്തട്ടെ. പിന്നോക്ക ഹിന്ദുവിന്റെ വായ്പാ തുകയില്‍ പത്തുലക്ഷം രൂപ കേന്ദ്രം വര്‍ധിപ്പിക്കട്ടെ. അങ്ങനെ എല്ലാവര്‍ക്കും തുല്യമായ വായ്പ കിട്ടട്ടെ.

രാജ്യസഭയ്ക്ക് വലിയ പദവിയാണ് ഇന്ത്യന്‍ ഭരണഘടനയിലുള്ളത്. ലോക്‌സഭാ എംപിയുടെ കാലാവധി അഞ്ചുവര്‍ഷമായിരിക്കുമ്പോള്‍, ആറു വര്‍ഷമാണ് രാജ്യസഭാ അംഗത്തിന്റെ കാലാവധി. സംസ്ഥാനനിയമനിര്‍മ്മാണ സഭകളുടെ പ്രതിനിധിയാണ് രാജ്യസഭാ അംഗങ്ങള്‍. പ്രവര്‍ത്തനങ്ങളിലും അഭിപ്രായപ്രകടനങ്ങളിലുമൊക്കെ വലിയ ഉത്തരവാദിത്തം ആവശ്യപ്പെടുന്നുണ്ട്. വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് വിഡ്ഢിത്തങ്ങള്‍ വിളിച്ചു പറഞ്ഞ് ആ പദവിയുടെ അന്തസു കെടുത്തരുത് എന്ന് രാജീവ് ചന്ദ്രശേഖറിനോട് അഭ്യര്‍ത്ഥിക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Thomas lssac against Rajeev Chandrasekhar, Twitter, News, Politics, Media, Narendra Modi, Rajya Sabha, Facebook, Post, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?