കാസര്‍കോട്ടെ അധ്യാപകന്‍ രമേശന്‍ വധക്കേസിലെ ബാക്കി പ്രതികള്‍ക്കു വേണ്ടി തെരച്ചില്‍ ഊര്‍ജിതമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: (www.kvartha.com 12.03.2018) കാസര്‍കോട്, ചീമേനി നാലിലാംകണ്ടം ഗവ: യു.പി സ്‌കൂള്‍ അധ്യാപകനായ പി.ടി. രമേശന്‍ മാര്‍ച്ച് മൂന്നിന് ആലന്തട്ട എന്ന സ്ഥലത്തുവച്ച് ആക്രമിക്കപ്പെടുകയും മംഗലാപുരം യൂണിറ്റി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിക്കുകയും ചെയ്ത സംഭവത്തില്‍ കിട്ടാനുള്ള ബാക്കി പ്രതികള്‍ക്കു വേണ്ടി ഊര്‍ജിത അന്വേഷണം നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. കെ സി ജോസഫിന്റെ സബ്മിഷനുള്ള മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ഇക്കാര്യത്തില്‍ ചീമേനി പോലീസ് ക്രൈം നമ്പര്‍ 63/18 ആയി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

രണ്ടാം പ്രതി തമ്പാന്റെ മകന് കുസാറ്റില്‍ എന്‍ട്രന്‍സ് പരീക്ഷ എഴുതുന്നതിന് കുടുംബ വരുമാന സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നതിനായി, മൂത്ത മകന്‍ ഉദ്യോഗസ്ഥനാണെന്നത് മറച്ചുവച്ചിരുന്നു. ഇക്കാര്യം വില്ലേജ് ഓഫീസറോട് പറഞ്ഞുകൊടുത്തത് മരണപ്പെട്ട രമേശനായിരിക്കുമെന്ന് കരുതിയുള്ള വിരോധവും, വര്‍ഷങ്ങളായുള്ള സ്വത്ത് തര്‍ക്കവും മൂലമാകാം മരുമക്കളായ ഒന്നും മൂന്നും പ്രതികളും മകനായ നാലാം പ്രതിയും ചേര്‍ന്ന് രമേശനെ ആക്രമിച്ചത് എന്ന് ഈ കേസിന്റെ നാളിതുവരെയുള്ള അന്വേഷണത്തില്‍ പോലീസിന് വെളിവായിട്ടുള്ളതാണ്.

Rameshan murder case; police searched accused persons, Thiruvananthapuram, News, Mangalore, Hospital, Treatment, Police, Chief Minister, Pinarayi vijayan, Probe, Kerala.

ഈ കേസിലെ ഒന്നും രണ്ടും പ്രതികള്‍ 09.03.2018ന് സ്‌റ്റേഷനില്‍ നേരിട്ട് ഹാജരായിട്ടുള്ളതും പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിട്ടുള്ളതുമാണ്. മൂന്നും നാലും പ്രതികളെ കണ്ടെത്തുന്നതിനായി ഊര്‍ജിതമായി അന്വേഷണം നടത്തിവരികയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Rameshan murder case; police searched accused persons, Thiruvananthapuram, News, Mangalore, Hospital, Treatment, Police, Chief Minister, Pinarayi vijayan, Probe, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?