അബുദാബി ഫാല്‍ക്കണ്‍ ലോഗോ പ്രകാശനം ചെയ്തു


അബുദാബി (www.evisionnews.co): അബുദാബി മദീന സായിദ് ഷോപ്പിംഗ് സെന്ററിലെ വ്യാപാരി കൂട്ടായ്മ സംഘടിപ്പിക്കുന്ന മദീന സായിദ് ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് (എംപിഎല്‍) ഏപ്രില്‍ 12ന് അബുദാബി സായിദ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കും. ടൂര്‍ണമെന്റിലെ മികച്ച ടീമുകളില്‍ ഒന്നായ അബൂദാബി ഫാല്‍ക്കണ്‍ ടീം ലോഗോ പ്രകാശനം ചെയ്തു. മദീന സായിദ് ഷോപ്പിംഗ് സെന്ററില്‍ നടന്ന ചടങ്ങില്‍ കെ.എം ട്രേഡിംഗ് മാനേജര്‍ അബ്ദുല്‍ ഖാദര്‍ ബോണ്‍ ഫുഡ് മാനേജര്‍ രാഖില്‍ അഹമ്മദിന് നല്‍കി പ്രകാശനം ചെയ്തു.

ടീം ഓണര്‍മാരായ നൗഷാദ് മിഹ്രാജ് ഹസന്‍ പള്ളിക്കര, ടീം മാനേജര്‍ പി.കെ അഷ്റഫ്, കോര്‍ഡിനേറ്റര്‍ ബഷീര്‍ ദര്‍ഗാസ്, കോച്ച് മുസ്താഖ് കിഴൂര്‍, ടീം പി.സി.ഒ ഷാഫി നാട്ടക്കല്‍, എം.പി.എല്‍ ചെയര്‍മാന്‍ അയ്യങ്കോല്‍ അബ്ദുല്‍ റഹ്മാന്‍, വൈസ് ചെയര്‍മാന്‍ പാരിസ് മുഹമ്മദ്, അബ്ദുല്ല തോട്ടം, റഹീം തോട്ടം, സലാം മിഹ്‌റാജ്, ബഷീര്‍ അയ്യങ്കോല്‍, ഷരീഫ് പുള്ളി, ഫാല്‍ക്കണ്‍ ടീം ക്യാപ്റ്റന്‍ ഹാരിസ്, ഹാഫിസ് ബാഷ, സംബന്ധിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?