ലഹരി നിര്‍മാര്‍ജനത്തിന് സാംസ്‌കാരിക സംഘടനകള്‍ മുന്നോട്ടുവരണം:കെ.എം.സി.സി


അബുദാബി (www.evisionnews.co): ലഹരി നിര്‍മാര്‍ജനത്തിന് ക്ലബുകളും സാംസ്‌കാരിക സംഘടനകളും മുന്നോട്ടുവരണമെന്ന് അബൂദാബി കാസര്‍കോട് മുനിസിപ്പല്‍ കെ.എം.സി.സി കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു. ലഹരി വിമുക്ത യജ്ഞത്തിന്‍ ആവശ്യമെങ്കില്‍ അവര്‍ക്ക് വേണ്ട എല്ലാവിധ സഹായ സഹകരണം നല്‍കാനും യോഗം തിരുമാനിച്ചു.

മുനിസിപ്പല്‍ കെ.എം.സി.സിയുടെ കമ്മിറ്റി ആഭിമുഖ്യത്തില്‍ നടത്തിയ ക്വിസ് ഫെസ്റ്റില്‍ വിജയികളായവര്‍ക്കുള്ള സമ്മാനവും ചടങ്ങില്‍ വിതരണം ചെയ്തു. മുനിസിപ്പല്‍ കെ.എം.സി.സി പ്രസിഡണ്ട് സമീര്‍ തായലങ്ങാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷിഹാബ് തളങ്കര സ്വാഗതം പറഞ്ഞു. കാസര്‍കോട് മണ്ഡലം കെഎംസിസി പ്രസിഡണ്ട് ഹനീഫ് പടിഞ്ഞാറമൂല കണ്‍വെന്‍ഷന്‍
ഉദ്ഘടനം ചെയ്തു. മണ്ഡലം കെ.എം.സി.സി നേതാക്കളായ അഷ്റഫ് ബദിയടുക്ക, ഷാഫി നാട്ടക്കല്‍, സലീം കടപ്പുറം സമ്മാനങ്ങള്‍ വിതരണം ചെയ്തു. അഡ്വ. യു. മുഹമ്മദലി, ഹബീബ് തളങ്കര, ബിലാല്‍ പള്ളിക്കാല്‍, ഖാസിം ബെദിര, മുഷ്താഖ് പാദാര്‍, മൊയ്തീന്‍ പള്ളിക്കാല്‍, അബൂബക്കര്‍ തുരുത്തി, സത്താര്‍, ബദ്‌റുദ്ധീന്‍ ഹൊന്നമൂല സംസാരിച്ചു. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?