പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ നടത്തിയ സെന്‍ഡ് ഓഫ് പാര്‍ട്ടിയില്‍ വിദേശമദ്യം; സ്‌കൂള്‍ അധികൃതര്‍ കയ്യോടെ പിടികൂടിയെങ്കിലും മദ്യം ലഭിച്ചത് എവിടെനിന്നെന്ന് പറയാന്‍ തയ്യാറാകാതെ കുട്ടികള്‍
നെടുങ്കണ്ടം: (www.kvartha.com 05.03.2018) പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ നടത്തിയ സെന്‍ഡ് ഓഫ് പാര്‍ട്ടിയില്‍ വിദേശമദ്യം. സ്‌കൂള്‍ അധികൃതര്‍ കയ്യോടെ പിടികൂടിയെങ്കിലും മദ്യം ലഭിച്ചത് എവിടെനിന്നെന്ന് പറയാന്‍ കുട്ടികള്‍ തയ്യാറാകുന്നില്ലെന്നാണ് വിവരം. സ്‌കൂള്‍ അധികൃതര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് കുട്ടിപ്പടയെ ചോദ്യം ചെയ്‌തെങ്കിലും മദ്യം വാങ്ങിനല്‍കിയവരെക്കുറിച്ചു വെളിപ്പെടുത്താന്‍ അവര്‍ തയാറായില്ല. തുടര്‍ന്ന് സംഭവത്തെക്കുറിച്ച് നെടുങ്കണ്ടം പോലീസും എക്‌സൈസും അന്വേഷണം ആരംഭിച്ചു.
മേഖലയിലെ സര്‍ക്കാര്‍ വിദ്യാലയത്തില്‍ കഴിഞ്ഞ ദിവസമാണ് നാടകീയ സംഭവം അരങ്ങേറിയത്. അന്വേഷണത്തിന്റെ ഭാഗമായി രക്ഷിതാക്കളെ പോലീസ് സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി. എന്നാല്‍ മദ്യം നല്‍കിയവരെ വെളിപ്പെടുത്താന്‍ തയ്യാറാകാതെ വിദ്യാര്‍ഥികള്‍ നിസ്സഹകരണം തുടര്‍ന്നതോടെ പോലീസ് താക്കീതും ഉപദേശവും നല്‍കി വിദ്യാര്‍ഥികളെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. പത്തോളം വിദ്യാര്‍ത്ഥികളാണ് മദ്യപിച്ച് സ്‌കൂളിലെത്തി ബഹളംവച്ചത്.
സെന്‍ഡ് ഓഫിനിടെ വിദ്യാര്‍ഥിനികളെയും മറ്റും ശല്യം ചെയ്യുന്നതു ശ്രദ്ധിച്ച അധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ മദ്യപിച്ചതായി കണ്ടെത്തുകയായിരുന്നു. പത്താം ക്ലാസിലെ സെന്‍ഡ് ഓഫ് ദിവസത്തോടനുബന്ധിച്ചാണ് വിദ്യാര്‍ഥി സംഘം മദ്യം കഴിച്ച് ആഘോഷിച്ചത്. അതേസമയം പൂര്‍വവിദ്യാര്‍ത്ഥിയാണ് വിദ്യാര്‍ഥികള്‍ക്കു മദ്യം വാങ്ങി നല്‍കിയതെന്നാണ് പോലീസിനു ലഭിച്ചിരിക്കുന്ന സൂചന. ഇയാളെ കേന്ദ്രീകരിച്ച് എക്‌സൈസ് അന്വേഷണം നടത്തിവരികയാണ്. മദ്യപിച്ചെത്തിയ വിദ്യാര്‍ഥികളുടെ സംഘത്തില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയും ഉള്‍പ്പെട്ടതായും പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Idukki, Kerala, News, Police, Parents, School, Students, Sent of party; Students consumed alcohol.

Powered by Info News For You

Comments
Post a Comment