വിസ തട്ടിപ്പ് വീരനെ പോലീസ് കെണിയൊരുക്കി കുടുക്കി
കണ്ണൂര്‍:(www.kvartha.com 29/03/2018) വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയെടുത്ത വിരുതനെ പോലീസ് നാടകീയമായി കുടുക്കി. ബാലുശ്ശേരി നിര്‍മ്മലഗിരിയിലെ വാഴമര്‍മലയില്‍ ഷിജു(30)വിനെയാണ് കണ്ണൂര്‍ ടൗണ്‍ എസ്ഐ ശ്രീജിത്ത് കോടേരിയും സംഘവും വിദഗ്ദമായി പിടികൂടിയത്. വ്യാഴാഴ്ച രാവിലെ കണ്ണൂര്‍ കാള്‍ടെക്സിന് സമീപം വെച്ച് പുതിയ ഇരകളെ കെണിയില്‍ പെടുത്തുന്നതിനിടയിലാണ് ഉദ്യോഗാര്‍ഥികളായി വേഷപ്രഛന്നരായി എത്തിയ പോലീസ് സംഘം തന്ത്രപൂര്‍വ്വം പിടികൂടിയത്.
മലേഷ്യയിലും ഗള്‍ഫ് നാടുകളിലുമായി പ്രമുഖ കമ്പനികളില്‍ ഉന്നത ജോലികള്‍ വാഗ്ദാനം ചെയ്താണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്.വിസ സ്റ്റാമ്പിനും മറ്റുമായി ബാങ്കുവഴിയും നേരിട്ടും ഇയാള്‍ ഉദ്യോഗാര്‍ഥികളില്‍നിന്ന് അമ്പതിനായിരം രൂപ വരെ വാങ്ങിയിരുന്നു. ബസുകളിലും ലോഡ്ജുകളിലും വെച്ച് പരിചയപ്പെടുന്നവരെ വാചകമടിയില്‍ വീഴ്ത്തിയാണ് ഇതിനുള്ള ഇരകളെ ഇയാള്‍ കണ്ടെത്തിയിരുന്നത്. ഇത്തരത്തില്‍ സംഘടിപ്പിച്ച ചിലരുമായുള്ള അഭിമുഖം നടക്കുന്നതിനിടയിലാണ് ഇയാള്‍ കുടുങ്ങിയത്.
അഴീക്കോട് സ്വദേശി തേജസ് വിദേശ ജോലിക്കായി പണം നല്‍കി കബളിക്കപെട്ടതായി പോലീസിന് നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തി വരുന്നതിനിടയിലാണ് ഇയാളെ കുരുക്കാന്‍ പോലീസ് കെണിയൊരുക്കിയത്. ഇയാളുടെ കയ്യില്‍നിന്നും 10 പാസ്പോര്‍ട്ടുകളും മറ്റു രേഖകളും പോലീസ് പിടികൂടിയിട്ടുണ്ട്. അഴീക്കോട്,കണ്ണാടിപ്പറമ്പ് എന്നിവിടങ്ങളില്‍ നിന്നായി ഇയാള്‍ ഇരുപതോളം പേരില്‍നിന്ന് വിസ വാഗ്ദാനം ചെയ്ത് പണം വാങ്ങിയിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഐസ്ഐക്കൊപ്പം സീനിയര്‍ പോലീസ് ഓഫീസര്‍ സഞ്ജയ്, എസ്പിയുടെ ഷാഡോ പോലീസ് സംഘാംഗങ്ങളായ ലിജേഷ്, സ്നേഹേഷ്, സജീവ് എന്നവരും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kannur, Kerala, Police, Cheating, Complaint, Investigates, Visa fraud; police arrested accuse

Powered by Info News For You

Comments
Post a Comment