യു.പിയിലും ബിഹാറിലും അടിതെറ്റി ബി.ജെ.പി: യോഗിയുടെ സ്വന്തം മണ്ഡലത്തില്‍ എസ്.പിക്ക് വന്‍ ലീഡ്
ബീഹാര്‍ (www.evisionnews.co): യു.പി, ബീഹാര്‍ ലോക്സഭ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വന്‍ തിരിച്ചടി. യു.പി ബിഹാര്‍ സംസ്ഥാനങ്ങളിലെ ലോക്സഭാ മണ്ഡലങ്ങളില്‍ മൂന്നിടത്തും ബി.ജെ.പി കനത്ത തോല്‍വി ഏറ്റുവാങ്ങുകയാണ്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ എന്നിവരുടെ മണ്ഡലമായ ഗോരഖ്പുര്‍, ഫുല്‍പുര്‍ ലോക്സഭ സീറ്റുകളില്‍ ബി.ജെ.പിയെ എസ്.പി തകര്‍ത്തെറിഞ്ഞു.
ബീഹാറിലെ ജഹനാന്‍ബാദ് നിയമസഭാ മണ്ഡലത്തില്‍ ആര്‍.ജെ.ഡി ലീഡ് ബി.ജെ.പിയെ തറപറ്റിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സ്വന്തം മണ്ഡലമായ ഗോരഖ്പുരില്‍ ബി.ജെ.പിയെ പിന്നിലാക്കി എസ്.പി സ്ഥാനാര്‍ത്ഥി പ്രവീണ്‍ കുമാര്‍ നിഷാദ് വന്‍ ലീഡോടെ മുന്നേറുകയാണ്. ഫുല്‍പുരില്‍ സമാജ് വാദി പാര്‍ട്ടി ഏതാണ്ട് വിജയമുറപ്പാക്കി കഴിഞ്ഞു.
Powered by Info News For You

Comments
Post a Comment