മലയാറ്റൂര്‍ കുരിശുപള്ളി വികാരി കപ്യാരുടെ കുത്തേറ്റ് മരിച്ചു

കൊച്ചി (www.evisionnews.co): മലയാറ്റൂര്‍ പള്ളി വികാരിയെ കപ്യാര്‍ കുത്തിക്കൊന്നു. മലയാറ്റൂര്‍ കുരിശുപള്ളിയിലെ റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ടാണ് മരിച്ചത്. 50 വയസായിരുന്നു. കപ്യാര്‍ ജോണിയാണ് ഇദേഹത്തെ കുത്തിക്കൊന്നത്. കുത്തിയശേഷം ജോണി വനത്തിലേക്ക് ഓടി രക്ഷപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ വൈദികനെ ഉടന്‍ അങ്കമാലിയിലെ ലിറ്റില്‍ ഫ്ളവര്‍ ആശുപത്രയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വൈദികന്റെ കാലിലാണ് കുത്തേറ്റത്.
ഉച്ചയ്ക്ക് 1.30നാണ് സംഭവം. ഇടതു തുടയില്‍ ആഴത്തിലേറ്റ് കുത്താണ് മരണ കാരണമെന്ന് വ്യക്തമായിട്ടുണ്ട്. അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയിലെത്തിയപ്പോഴേക്കും അച്ചന്‍ മരിച്ചിരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം.
മലയാറ്റൂരിലെ ആറാം കുരിശിന് സമീപത്ത് വച്ചാണ് കപ്യാര്‍ ജോണി വട്ടപറമ്പന്‍ വികാരിയെ കുത്തിയത്. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പുറത്തുവരുന്ന പ്രാഥമിക വിവരം. മൂന്നു മാസത്തിലേറെയായി സസ്പെന്‍ഷനിലായിരുന്ന ജോണിയെ തിരിച്ചെടുക്കാത്തതിലുണ്ടായ വാക്കുതര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. വാക്കുതര്‍ക്കത്തിനൊടുവില്‍ കൈയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഇയ്യാള്‍ വികാരിയെ കുത്തുകയായിരുന്നു. സംഭവ സ്ഥലത്തുനിന്ന് ആശുപത്രിയിലേക്ക് എത്താന്‍ വൈകിയത് മരണകാരണമായി. സംഭവത്തില്‍ കാലടി പൊലീസ് കേസെടുത്തിട്ടുണ്ട്. വനത്തിലേക്ക് ഓടി മറഞ്ഞ കപ്യാരെ പിടികൂടാനുള്ള അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?