പാക് യുവതി അസ്മ റാണിയെ കൊലപ്പെടുത്തിയ യുവാവ് ദുബൈയില്‍ അറസ്റ്റില്‍

ദുബൈ: (www.kvartha.com 15.03.2018) പാക്കിസ്ഥാനി കൊലയാളി ദുബൈയില്‍ അറസ്റ്റിലായി. ജനുവരി 27ന് കോഹത്തില്‍ അസ്മ റാണിയെന്ന യുവതിയെ വെടിവെച്ചുകൊന്ന് യുഎ ഇയിലേയ്ക്ക് കാടന്ന മുജാഹിദ് അഫ്രീദിയാണ് അറസ്റ്റിലായത്. തിരിച്ചറിയാതിരിക്കാനായി അഫ്രീദി മൊട്ടയടിച്ച് മീശയും താടിയും വടിച്ചിരുന്നു. ഇന്റര്‍പോള്‍ ഇയാള്‍ക്കെതിരെ റെഡ് നോട്ടീസ് പുറത്തുവിട്ടിരുന്നു. മറ്റൊരു കൊലക്കേസിലും ഇയാള്‍ പ്രതിയാണെന്ന് ദുബൈ പോലീസ് പറയുന്നു.

അബോട്ടാബാദില്‍ മൂന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായിരുന്നു അസ്മ റാണി. അവധിക്കാലത്ത് തന്റെ ജന്മനാടായ കോഹത്തില്‍ എത്തിയപ്പോഴായിരുന്നു അഫ്രീദിയുടെ ആക്രമണം. അഫ്രീദിയുടെ വിവാഹാലോചന നിഷേധിച്ചതിനെ തുടര്‍ന്നായിരുന്നു കൊലപാതകം.

Gulf, UAE, Murder, Accused

വെടിയേറ്റ ശേഷം തന്നെ വെടിവെച്ചത് അഫ്രീദിയാണെന്ന് വ്യക്തമാക്കുന്ന ഒരു വീഡിയോ അസ്മ റെക്കോര്‍ഡ് ചെയ്തിരുന്നു. വീഡിയോ പുറത്തുവന്നയുടനെ അഫ്രീദിയുടെ സഹോദരന്‍ സാദിഖുല്ലയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Asma, a third-year medical student in Abbottabad, was in her hometown of Kohat on vacation when Mujahid shot her on January 27.

Keywords: Gulf, UAE, Murder, Accused



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?