ദേശീയ കാര്‍റാലി ചാമ്പ്യന്‍പട്ടം അഞ്ചാംതവണയും മൂസാഷരീഫ് ഏറ്റുവാങ്ങി

 
ചെന്നൈ (www.evisionnews.co): കഴിഞ്ഞ 26വര്‍ഷമായി ദേശീയ- അന്തര്‍ ദേശീയ കാര്‍ റാലി മേഖലയില്‍ ജൈത്രയാത്ര തുടരുന്ന മൊഗ്രാല്‍ പെര്‍വാഡ് സ്വദേശിയായ മൂസാ ഷരീഫ് ദേശീയ കാര്‍റാലി ചാമ്പ്യന്‍പട്ടം ഏറ്റുവാങ്ങി. ചെന്നൈയില്‍ നടന്ന വര്‍ണശബളമായ ചടങ്ങിലാണ് അഞ്ചാം തവണയും ചാമ്പ്യനായ മൂസ ഷരീഫിന് എഫ്.എം.എസ്.സി.ഐ ദേശീയ കാര്‍ റാലി ചാമ്പ്യന്‍പട്ടം സമ്മാനിച്ചത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി നടന്ന അഞ്ചു റൗണ്ടുകളിലും തിളക്കമാര്‍ന്ന വിജയം നേടിയാണ് മൂസ ഷരീഫ് ഈ അപൂര്‍വനേട്ടം കൈവരിച്ചത്.
 
ഇന്ത്യയിലെ ഒന്നാം നമ്പര്‍ റാലി ഡ്രൈവര്‍ ഡല്‍ഹി സ്വദേശിയായ ഗൗരവ് ഗില്ലിനോടൊപ്പം ചേര്‍ന്ന് മഹീന്ദ്രാ അഡ്വെഞ്ചേഴ്‌സിന് വേണ്ടി കളത്തിലിറങ്ങിയാണ് ഷരീഫ് ചരിത്രത്തിലേക്ക് നടന്നുകയറിയത്. ഇതിന് മുമ്പ് 2007, 2009, 2011, 2014 വര്‍ഷങ്ങളിലായി മൂസ ഷരീഫ് നാലുപ്രാവശ്യം ദേശീയ ചാമ്പ്യന്‍പട്ടം കരസ്ഥമാക്കിയിട്ടുണ്ട്. മൂസ ഷരീഫിന് ഫെഡറേഷന്‍ ഓഫ് മോട്ടോര്‍ സ്‌പോര്‍ട്‌സ് ക്ലബ് ഇന്ത്യ പ്രസിഡണ്ട് അക്ബര്‍ ഇബ്രാഹിം ചാമ്പ്യന്‍പട്ടം സമ്മാനിച്ചു.






Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?