ദിലീപിന്റെ പോരാട്ടത്തിന് ഭാഗിക വിജയം; നടി ആക്രമിക്കപ്പെട്ട കേസില്‍ ദൃശ്യങ്ങള്‍ ഒഴികെയുള്ള മറ്റെല്ലാ രേഖകളും പ്രതികള്‍ക്ക് നല്‍കാമെന്ന് കോടതി
കൊച്ചി: (www.kvartha.com 14.03.2018) കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട കേസില്‍ ദൃശ്യങ്ങള്‍ ഒഴികെയുള്ള മറ്റെല്ലാ രേഖകളും പ്രതികള്‍ക്ക് നല്‍കാമെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. നടിയുടെ മെഡിക്കല്‍ പരിശോധന റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ കൈമാറാമെന്നാണ് കോടതി വ്യക്തമാക്കിയത്.
ദൃശ്യങ്ങള്‍ കൈമാറുന്നത് ഹൈക്കോടതി തീരുമാനിക്കുമെന്നും സെഷന്‍സ് കോടതി വ്യക്തമാക്കി. ഇത് ദിലീപിന്റെ പോരാട്ടത്തിനുള്ള ഭാഗിക വിജയമായി കണക്കാക്കുന്നു. വിചാരണയുടെ പ്രാഥമിക നടപടിക്രമങ്ങള്‍ കോടതിയില്‍ പൂര്‍ത്തിയായി.
അതേസമയം, വിശദമായ വാദം കേള്‍ക്കാനായി കേസ് ഈ മാസം 28ലേക്ക് മാറ്റി. കേസിലെ എട്ടാം പ്രതി നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ ബുധനാഴ്ച കോടതിയില്‍ ഹാജരായിരുന്നു. അതിനിടെ വിചാരണയ്ക്കായി പ്രത്യേക കോടതി വേണമെന്ന് ആക്രമിക്കപ്പെട്ട നടി ആവശ്യപ്പെട്ടു. വിചാരണയ്ക്കായി വനിതാ ജഡ്ജി വേണമെന്നും കേസില്‍ രഹസ്യ വിചാരണ നടത്തണമെന്നും കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ പറയുന്നു.
കേസില്‍ ദിലീപ് അടക്കം 12 പ്രതികളാണുള്ളത്. പള്‍സര്‍ സുനി അടക്കം ജയിലില്‍ ഉണ്ടായിരുന്ന ആറ് പ്രതികളെയും പോലീസ് കോടതിയില്‍ ഹാജരാക്കി. ജാമ്യത്തില്‍ കഴിയുന്നവരും കോടതിയില്‍ എത്തിയിരുന്നു. ബുധനാഴ്ച രാവിലെ പത്തു മണിയോടെയാണ് ദിലീപ് കോടതിയില്‍ എത്തിയത്.
2017 ഫെബ്രുവരി 17 നാണ് തൃശൂരില്‍ നിന്ന് ഷൂട്ടിംഗിനായി കൊച്ചിയിലേക്ക് വരികയായിരുന്ന നടിയെ പള്‍സര്‍ സുനിയുടെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. നടിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് ഫെബ്രുവരി 21ന് ഒന്നാം പ്രതി പള്‍സര്‍ സുനിയെയും വിജേഷിനെയും എറണാകുളം ജില്ലാ കോടതിയിലെ കോടതി മുറിയില്‍ നിന്ന് പിടികൂടുകയായിരുന്നു.

നടിയെ ആക്രമിച്ച സംഘത്തിലുണ്ടായിരുന്ന പ്രതികളെ അറസ്റ്റ് ചെയ്ത പ്രത്യേക അന്വേഷണസംഘം കുറ്റപത്രം നല്‍കിയശേഷം കേസിന്റെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിച്ചു. തുടര്‍ന്നാണ് നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Dileep allowed access to case documents, not visuals of actress attack case, Kochi, News, Trending, Court, Police, Arrest, High Court of Kerala, Cinema, Entertainment, Kerala.

Powered by Info News For You

Comments
Post a Comment