ഭിന്നശേഷിക്കാര്‍ക്കു പരിശീലനവുമായി ദുരന്ത നിവാരണ അതോറിറ്റി
തിരുവനന്തപുരം: (www.kvartha.com 18.03.2018) സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഭിന്നശേഷിക്കാരായവര്‍ക്കായി പരിശീലന ക്ലാസുകള്‍ക്ക് തുടക്കം കുറിക്കുന്നു. ഏതൊരു ദുരന്തത്തിന്റെയും ആഘാതം ഏറ്റവും അധികം അനുഭവിക്കുന്നവരാണ് ഭിന്നശേഷിക്കാര്‍. പര സഹായം ഇല്ലാതെ അവര്‍ക്കു സ്വയ രക്ഷ എളുപ്പമല്ല, എന്നാല്‍, ശരിയായ പരിശീലനം ഉണ്ടെങ്കില്‍ ഈ അവസ്ഥയ്ക്ക് ഒരു വ്യത്യാസം ഉണ്ടാക്കാനാകും. ഈ ലക്ഷ്യം മുന്‍നിര്‍ത്തി കൊണ്ട് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി 2016 ല്‍ ആരംഭിച്ച പദ്ധതിയാണ് 'ദുരന്ത നിവാരണത്തില്‍ ഭിന്നശേഷിക്കാരുടെ ശാക്തീകരണം'. ഭിന്നശേഷിക്കാരെ ഉള്‍പ്പെടുത്തിയുള്ള ദുരന്ത ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ ആണ് പദ്ധതിയുടെ മുഖ്യ ലക്ഷ്യം. 2016 ല്‍ പാര്‍ലമെന്റ് പാസാക്കിയ ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തില്‍ ദുരന്ത നിവാരണത്തില്‍ ഭിന്നശേഷിക്കാരുടെ പങ്കു വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാന തലത്തില്‍ വിവിധ ശില്‍്പശാലകള്‍ സംഘടിപ്പിക്കുകയും, ഭിന്നശേഷിക്കാരോട് കൂടിയാലോചിക്കുകയും ചെയ്തതിനു ശേഷം അതോറിറ്റി ഒരു കൈപ്പുസ്തകം പ്രസിദ്ധീകരിക്കുകയുണ്ടായി. ഈ പുസ്തകം 2016 ഡിസംബര്‍ 7ന്, റവന്യൂ ദുരന്ത നിവാരണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍, തിരുവനന്തപുരം ഐ. എം. ജി. യില്‍ വച്ച് പ്രകാശനം ചെയ്യുകയും പരിശീലകര്‍ക്കു വേണ്ടിയുള്ള പരിശീലനം ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു. ദുരന്തത്തിന് മുന്‍പും, ദുരന്ത സമയത്തും, ദുരന്തത്തിന് ശേഷവും ഇങ്ങനെയുള്ളവരെ എങ്ങനെ സംരക്ഷിക്കാനാകും ഇത്യാദി കാര്യങ്ങള്‍ ഈ കൈ പുസ്തകത്തില്‍ പറഞ്ഞിട്ടുണ്ട്. പ്രത്യേകിച്ചും പുനരധിവാസ ക്യാമ്പുകളില്‍ ഭിന്നശേഷിക്കാരായവര്‍ക്കു പ്രത്യേക പരിഗണന നല്‍കേണ്ടതുമുണ്ട്. ഭിന്നശേഷിക്കാരായവരെ ദുരന്ത ലഘൂകരണ പ്രവര്‍ത്തനങ്ങളുടെ മുഖ്യ ധാരയില്‍ കൊണ്ടുവരുന്നതിനും, അവരെ അതിന്റെ എല്ലാ മേഖലകളിലും ഉള്‍പ്പെടുത്തുന്നതിനായും ഈ പദ്ധതി ശ്രമിക്കുന്നു. അതെ തുടര്‍ന്ന് ഏകദേശം 140 പരിശീലകര്‍ക്കു കഴിഞ്ഞ വര്‍ഷം പരിശീലനം നല്‍കി. ഇത് കൂടാതെ സന്നദ്ധ സംഘടനകള്‍ക്കും ഈ പരിശീലനം നല്‍കി.
ജില്ലാ തലത്തിലുള്ള പരിശീലനം ദേശീയ തലത്തില്‍ തന്നെ ഇങ്ങനെയുള്ള പരിശീലനം ഏതെങ്കിലും സംസ്ഥാന സര്‍ക്കാര്‍ നടത്തിയതായി അറിവില്ല. 2015 ല്‍ കേരള സാമൂഹിക നീതി വകുപ്പ് നടത്തിയ സെന്‍സസ് പ്രകാരം കേരളത്തില്‍ 7,93,937 പേര്‍ ഭിന്നശേഷിക്കാരാണ്. കേരളത്തിലെ എല്ലാ ജില്ലകളിലും ഉള്ള ഭിന്നശേഷിക്കാര്‍ക്കായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെയും ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെ സഹകരണത്തിലും പരിശീലനങ്ങള്‍ നല്‍കും. ഭിന്നശേഷിക്കാരുടെ പരിശീലനത്തില്‍ വിദഗ്ദ്ധരായ എം.ജി യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ഡിസബിലിറ്റി സ്റ്റഡീസ് (ഐ.യു.സി.ഡി.സ്) ആണ്. ആദ്യ പരിശീലനം തുടങ്ങുന്നത് കോട്ടയം ജില്ലയില്‍ 2018 മാര്‍ച്ച് മാസം 19 നാണ്. ജില്ലാ കളക്ടര്‍ ഉദ്ഘാടനം നിര്‍വഹിക്കും.
കാഴ്ച ശക്തി ഇല്ലാത്തവര്‍ക്കായി ബ്രെയില്‍ സന്ദേശങ്ങളും, ശബ്ദ രേഖകളും അതോറിറ്റി തയ്യാറാക്കി കഴിഞ്ഞു. ശ്രവണ ശക്തി ഇല്ലാത്തവര്‍ക്കായി ആംഗ്യ ഭാഷയില്‍ ഉള്ള സന്ദേശങ്ങളും തയ്യാറാക്കി. നിഷ് തിരുവനന്തപുരം, കേരളം ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് എന്നീ സ്ഥാപനങ്ങള്‍ ഇവ നിര്‍മിക്കുന്നതില്‍ സഹകരിച്ചു.
ജില്ലാ തലത്തിലുള്ള പരിശീലനങ്ങളില്‍ പ്രഥമ ശുശ്രൂഷ, ദുരന്തത്തെ അതിജീവിക്കാനുള്ള നൈപുണ്യം, ദുരന്ത ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യുകയും ഭിന്ന ശേഷിക്കാരായവരെ പരിശീലിപ്പിക്കുകയും ചെയ്യും. മാനസിക വെല്ലു വിളി നേരിടുന്നവര്‍ക്ക് അവരുടെ രക്ഷിതാക്കളെ പരിശീലിപ്പിക്കും. ആദ്യ ഘട്ടത്തില്‍ പതിനാലു ജില്ലകളില്‍ നിന്നായി ഏകദേശം 3000 ഭിന്നശേഷിക്കാരെ പരിശീലിപ്പിക്കുന്നതിനായി അതോറിറ്റി ഒരുങ്ങി കഴിഞ്ഞു. പദ്ധതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് സംസ്ഥാന പ്രൊജക്റ്റ് ഓഫീസറെ (04712331345) ബന്ധപ്പെടാവുന്നതാണ്. ജില്ലാ തലത്തിലുള്ള പരിശീലനത്തിനായി അതാത് ജില്ലാ കളക്ട്രേറ്റിലോ, ഐ.യു.സി.ഡി.എസിന്റെ ട്രെയിനിങ് കോര്‍ഡിനേറ്ററുമായി (04812731580) ബന്ധപ്പെടാവുന്നതാണ്. സുരക്ഷിത കേരളം എന്ന സ്വപ്ന സാക്ഷാത്ക്കാരത്തിലേക്കു ഈ പദ്ധതി ഒരു മുന്നോടി ആണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Thiruvananthapuram, Kerala, Disabled peoples, Training, E.Chandrashekharan, News, KSDMA will give training for DAs.

Powered by Info News For You

Comments
Post a Comment