ഷാള്‍ ബൈക്കില്‍ കുരുങ്ങി അപകടം; മാതാപിതാക്കള്‍ക്ക് നഷ്ടമായത് ഏക മകളെ, ദു:ഖ സാന്ദ്രമായി കുടുംബം
കാസര്‍കോട്: (www.kasargodvartha.com 25.03.2018) ഷാള്‍ ബൈക്കില്‍ കുരുങ്ങി 12 വയസുകാരി മരണപ്പെട്ട സംഭവം നാടിന്റെ തീരാനൊമ്പരമായി. പരപ്പ ബിരിക്കുളം പെരിയങ്ങാനത്തെ കുന്നിരിക്കീല്‍ സജി - ബിന്ദു ദമ്പതികളുടെ ഏക മകള്‍ മരിയ സജി (12) ആണ് ഞായറാഴ്ച രാവിലെയുണ്ടായ അപകടത്തില്‍ മരിച്ചത്. മാതാപിതാക്കള്‍ക്കൊപ്പം ബൈക്കില്‍ ബിരിക്കുളം ചെറുപുഷ്പം ദേവാലയത്തിലേക്ക് ഓശാന പെരുന്നാളിന് പോവുകയായിരുന്നു മരിയ.
ബിരിക്കുളം പൊടോടുക്കത്ത് ചാമുണ്ഡേശ്വരി ക്ഷേത്രത്തിനു സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. മരിയയുടെ ഷാള്‍ കാറ്റില്‍ പറന്ന് ബൈക്കിന്റെ ടയറില്‍ കുരുങ്ങുകയും കുട്ടിയും അമ്മയും റോഡിലേക്കു തെറിച്ചു വീഴുകയുമായിരുന്നു. തലയ്ക്കും കഴുത്തിനും സാരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പരപ്പ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മരിയ.
മൃതദേഹം പോലീസ് ഇന്‍ക്വസ്റ്റിനു ശേഷം ജില്ലാ ആശുപത്രിയിലെത്തിച്ച് പോസ്റ്റുമോര്‍ട്ടം ചെയ്തു. തിങ്കളാഴ്ച രാവിലെ 10 മണിക്ക് ബിരിക്കുളം ചെറുപുഷ്പദേവാലയ സെമിത്തേരിയില്‍ സംസ്‌കരിക്കും.
Related News:
മാതാപിതാക്കള്‍ക്കൊപ്പം ബൈക്കില്‍ പള്ളിയിലേക്ക് പോകുമ്പോള്‍ ഷാള്‍ കുരുങ്ങി 12 കാരി റോഡില്‍ തെറിച്ചുവീണ് മരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Family, Death, Accidental-Death, Top-Headlines, Mariya No more
< !- START disable copy paste -->Keywords: Kasaragod, Kerala, news, Family, Death, Accidental-Death, Top-Headlines, Mariya No more
Powered by Info News For You

Comments
Post a Comment