കേന്ദ്രത്തിലേത് സ്യൂട്ട് ബൂട്ട് സര്‍ക്കാര്‍: കര്‍ണാടകയിലെ നട്ടെല്ലില്ലാത്ത ബി ജെ പി ട്വിറ്ററിലൂടെ അക്കൗണ്ടന്‍സി പഠിപ്പിക്കുകയാണ്; ബി ജെ പിക്കെതിരെ ആഞ്ഞടിച്ച് സിദ്ധരാമയ്യ

ബംഗളൂരു: (www.kvartha.com 22.03.2018) ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വീണ്ടും രംഗത്ത്. കര്‍ഷകരുടെ കടങ്ങള്‍ എഴുതിതള്ളാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടാതെ കര്‍ണാടകയിലെ നട്ടെല്ലില്ലാത്ത ബി.ജെ.പി ട്വിറ്ററിലൂടെ അക്കൗണ്ടന്‍സി പഠിപ്പിക്കുകയാണെന്ന് സിദ്ധരാമയ്യ കുറ്റപ്പെടുത്തി. കേന്ദ്ര സര്‍ക്കാര്‍ കോര്‍പ്പറേറ്റ് വായ്പകള്‍ എഴുതിതള്ളിയെന്ന കാര്‍ണാടക ബി.ജെ.പിയുടെ ട്വീറ്റിനെതിരെ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ജനങ്ങളെയും കര്‍ഷകരെയും വിഡ്ഢികളാക്കാന്‍ നോക്കേണ്ട, കേന്ദ്ര സര്‍ക്കാര്‍ കുറച്ച് വ്യവസായികളുടെ വായ്പകള്‍ മാത്രമാണ് എഴുതി തള്ളിയത്. കര്‍ഷകരുടെ കോടിക്കണക്കിന് രൂപയുടെ കടങ്ങള്‍ എഴുതിതള്ളാന്‍ കേന്ദ്രം തയ്യാറാകുന്നില്ല. കേന്ദ്രത്തില്‍ ബി.ജെ.പി നടത്തുന്നത് സ്യൂട്ട് ബൂട്ട് സര്‍ക്കാരാണെന്നും സിദ്ധരാമയ്യ ട്വിറ്ററിലൂടെ കുറ്റപ്പെടുത്തി.

Siddaramaiah Asks ‘Spineless’ Karnataka BJP to Stop Dishing Out ‘Accountancy Lessons’ on Twitter, Bangalore, News, Politics, Trending, Controversy, Criticism, Karnataka, BJP, Twitter, Rahul Gandhi, Farmers, Business Man, National.

രാജ്യത്തെ സമ്പന്നരായ 15 വ്യവസായികളുടെ വായ്പകള്‍ എഴുതിത്തള്ളിയെന്നും ഇത് ഏകദേശം 2.5 ലക്ഷം കോടി വരുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു. കൂടാതെ മുന്‍ യു.പി.എ സര്‍ക്കാരും കര്‍ണാടകയിലെ സിദ്ധരാമയ്യ സര്‍ക്കാരും 8,000 കോടി രൂപയുടെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടിയിരുന്നു.
Keywords: Siddaramaiah Asks ‘Spineless’ Karnataka BJP to Stop Dishing Out ‘Accountancy Lessons’ on Twitter, Bangalore, News, Politics, Trending, Controversy, Criticism, Karnataka, BJP, Twitter, Rahul Gandhi, Farmers, Business Man, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?