എസ്റ്റേറ്റ് കാവല്‍ക്കാരന്റെ കൊല; പ്രതിയെ കസ്റ്റഡിയില്‍ കിട്ടാനുള്ള പോലീസിന്റെ ഹരജി തിങ്കളാഴ്ച കോടതി പരിഗണിക്കും

നീലേശ്വരം: (www.kasargodvartha.com 02.03.2018) കരിന്തളം കരിമ്പില്‍ എസ്റ്റേറ്റിലെ കാവല്‍ക്കാരനും കാലിച്ചാമരം പള്ളപ്പാറ സ്വദേശിയുമായ പയങ്ങപ്പാടന്‍ ചിണ്ടനെ കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന തമിഴ്നാട് നീലഗിരി പന്തല്ലൂര്‍ ചേരമ്പാടിയില്‍ പാര്‍ത്ഥിപന്‍ എന്ന എ ആര്‍ രമേശിനെ (19) കൂടുതല്‍ അന്വേഷണങ്ങള്‍ക്കും തെളിവെടുപ്പിനുമായി കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന പോലീസിന്റെ ആവശ്യം കോടതി തിങ്കളാഴ്ച പരിഗണിക്കും.

കേസന്വേഷണത്തിന് നേതൃത്വം നല്‍കുന്ന വെള്ളരിക്കുണ്ട് സിഐ എം സുനില്‍കുമാറാണ് പ്രതിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) കോടതിയില്‍ അപേക്ഷ നല്‍കിയത്. പ്രതിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടിയ ശേഷം സംഭവ സ്ഥലത്തു കൊണ്ടുപോയി തെളിവെടുപ്പ് നടത്തും. കഴിഞ്ഞ ദിവസങ്ങളില്‍ കേസുമായി ബന്ധപ്പെട്ട് എസ്റ്റേറ്റിലെയും മറ്റും സാക്ഷികളുടെ മൊഴികള്‍ സിഐയുടെ നേതൃത്വത്തില്‍ രേഖപ്പെടുത്തി.

കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് കെപിസിസി അംഗം അഡ്വ. കെ കെ നാരായണന്റെ എസ്റ്റേറ്റിലെ കാവല്‍ക്കാരനായിരുന്ന ചിണ്ടന്‍ കൊല്ലപ്പെട്ടത്. കുമ്പളപ്പള്ളി ചൂരപ്പടവ് കാവിനടുത്തു വെച്ചാണ് പാര്‍ത്ഥിപന്‍ ചിണ്ടനെ കൊലപ്പെടുത്തിയത്. ജോലിയില്‍ അലസത കാണിച്ചിരുന്ന പാര്‍ത്ഥിപനോട് ജോലിക്ക് വരേണ്ടെന്ന് പറഞ്ഞ വൈരാഗ്യവും കവര്‍ച്ചയുമാണ് കൊലപാതകത്തിന് കാരണമായത്. ചിണ്ടന്റെ കൊലയാളിയെ സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പിടികൂടാന്‍ കഴിഞ്ഞത് പോലീസിന്റെ നേട്ടമായിരുന്നു.

സംഭവത്തില്‍ വെള്ളരിക്കുണ്ട് സിഐ എം സുനില്‍കുമാര്‍, നീലേശ്വരം സിഐ വി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ഉള്‍പ്പെട്ട അന്വേഷണ സംഘത്തെ ഡിജിപിയും ജില്ലാ പോലീസ് മേധാവിയും അഭിനന്ദിച്ചിരുന്നു.

Related News:
ചിണ്ടനെ പാര്‍ഥിപന്‍ കൊലപ്പെടുത്തിയത് പണം അപഹരിക്കാന്‍; ഘാതകന്‍ തമിഴ്നാട്ടിലെ കവര്‍ച്ചാ- ക്രിമിനല്‍ കേസുകളിലും പ്രതി

തോട്ടം കാവല്‍ക്കാരന്റെ കൊലപാതകം; ഒരാള്‍ അറസ്റ്റില്‍

തോട്ടം കാവല്‍ക്കാരന്റെ മരണം കൊലപാതകം; പ്രതികളെ കുറിച്ച് സൂചനയെന്ന് പോലീസ്, 2 പേര്‍ കസ്റ്റഡിയില്‍

തോട്ടം കാവല്‍ക്കാരന്റെ കൊല: പണം കാണാതായി, കവര്‍ച്ചക്കു വേണ്ടിയാണ് കൃത്യം നടത്തിയതെന്നും സംശയം

വീണ്ടും അരുംകൊല; നടുക്കത്തോടെ നാട്

ദുരൂഹസാഹചര്യത്തില്‍ പരിക്കേറ്റ എഴുപതുകാരന്‍ മരിച്ചു



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Neeleswaram, Police, court, custody, Murder, Chindan's murder; Court will hear the police petition on Monday
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?