എന്‍ഡോസള്‍ഫാന്‍ ഇരയായ യുവാവ് ഭാര്യാവീടിന് സമീപം മരത്തില്‍ തൂങ്ങിമരിച്ചു

കാസര്‍കോട് (www.evisionnews.co): എന്‍ഡോസള്‍ഫാന്‍ ഇരയായ യുവാവ് ഭാര്യാവീടിന് സമീപത്തെ പേരമരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. രാജപുരം കള്ളാര്‍ സ്വദേശിയായ മാധവന്റെ മകന്‍ ജയനെ (35)യാണ് ഞായറാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെ ആദൂര്‍ മല്ലംപാറയിലെ വീടിന് സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

ഭാര്യയുടെ സഹോദരി ഭര്‍ത്താവ് റബര്‍ ടാപ്പിംഗിനായി പോകുമ്പോഴാണ് ജയനെ പേരമരത്തില്‍ തൂങ്ങിമരിച്ചതായി കണ്ടെത്തിയത്. എന്‍ഡോസള്‍ഫാന്‍ ഇരയായ ജയന്‍ ചികിത്സ നടത്തിവരികയായിരുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ മക്കളുമുണ്ട്. ആത്മഹത്യക്കുള്ള കാരണം വ്യക്തമല്ല. ആദൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?