ബന്ധുവീട്ടിലേക്ക് പോയ യുവതിയെയും മകനെയും കാണാതായി

കാഞ്ഞങ്ങാട്: (www.kasargodvartha.com 27.03.2018) ബന്ധു വീട്ടിലേക്ക് പോയ യുവതിയെയും മകനെയും കാണാനില്ലെന്ന് പരാതി. രാജപുരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട ഉദയപുരത്തെ കെ പി രാമചന്ദ്രന്റെ മകള്‍ സജ്നി (30)യെയും മകനെയുമാണ് കാണാതായത്. ബന്ധു വീട്ടിലേക്ക് പുറപ്പെട്ട മകള്‍ തിരിച്ചെത്തിയില്ലെന്ന് രാമചന്ദ്രന്റെ പരാതിയിലാന് രാജപുരം പോലീസ് കേസെടുത്തത്.

25ന് രാവിലെയാണ് സജ്നി മകനേയും കൊണ്ട് ഇരിയയിലുള്ള ബന്ധുവീട്ടിലേക്ക് പോകുന്നെന്ന് പറഞ്ഞ് സജ്നി വീട്ടില്‍ നിന്നും ഇറങ്ങിയത്. എന്നാല്‍ വൈകിട്ട് വീട്ടിലേക്ക് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയപ്പോള്‍ ഇരിയയില്‍ എത്തിയിട്ടില്ല എന്നാണ് അറിഞ്ഞത്. സജ്നിയുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. രാമചന്ദ്രന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, Missing, Police, complaint, case, Woman and son go missing; complaint lodged
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?