രാഷ്ട്രീയ സമ്മര്‍ദവും അമിത ജോലി ഭാരവും, സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ ഇതര സംസ്ഥാനങ്ങളിലേക്ക് ചേക്കേറുന്നു

പത്തനംതിട്ട:(www.kvartha.com 21/03/2018) ഭരണം പ്രതിസന്ധിയിലാക്കി സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ കൊഴിഞ്ഞുപോക്ക് വര്‍ധിക്കുന്നു. രാഷ്ട്രീയ സമ്മര്‍ദവും അമിത ജോലി ഭാരവും കാരണം ഇതര സംസ്ഥാനത്തേക്ക് ഡെപ്യൂട്ടേഷന്‍ വാങ്ങി പോകുകയാണിവര്‍. പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തി രണ്ട് വര്‍ഷത്തിനിടെ 13 സിവില്‍ സര്‍വ്വീസുകാരാണ് ഡെപ്യൂട്ടേഷന്‍ ചോദിച്ചു വാങ്ങിപ്പോയത്. ഇത്തരത്തില്‍ കേരള കേഡറില്‍ വരുന്ന ഉദ്യോഗസ്ഥര്‍ പലരും കേരളം വിട്ടുപോകുകയും ജോലി ഉപേക്ഷിക്കുകയും ചെയ്യുന്നതിന്റെ തോതു കൂടിയിട്ടുണ്ട്.

രണ്ട് വര്‍ഷത്തിനിടെ മൂന്നു ഐ.എ.എസുകാര്‍, അഞ്ച് ഐ.പി.എസുമാര്‍, അഞ്ച് ഐ.എഫ്.എസുകാര്‍ എന്നിവരാണ് ഡെപ്യൂട്ടേഷന്‍ വാങ്ങിപ്പോയത്. അഞ്ച് വര്‍ഷത്തിലൊരിക്കല്‍ കേന്ദ്രം നടത്തുന്ന കേഡര്‍ റിവ്യൂവില്‍ കേരളത്തിന്റെ ആവശ്യം അംഗീകരിച്ചെടുക്കാന്‍ ആകാത്തതാണ് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ ക്ഷാമം നേരിടാനുള്ള പ്രധാന കാരണം. പ്രതിവര്‍ഷം കേരളത്തിലേക്ക് ആറ് ഐ.എ.എസുകാരെ നല്‍കിയിരുന്നത് രണ്ടായി കുറഞ്ഞു. 2002 ല്‍ രണ്ടു പേരെയും 2003 ല്‍ ഒരാളയുമാണ് കേരളത്തിനു ലഭിച്ചത്. 2004 ല്‍ സംസ്ഥാനത്തിനു ലഭിച്ച ഐ.എ.എസുകാര്‍ ഇന്റര്‍സ്റ്റേറ്റ് കേഡര്‍ മാറ്റം വാങ്ങി മറ്റു സംസ്ഥാനങ്ങളിലേക്കു പോയി. 2005 മുതല്‍ 2007 വരെയും കേരളത്തിന് ആവശ്യത്തിന് ആളെ കിട്ടിയില്ല.


News, Pathanamthitta, Kerala, IAS Officer, IPS Officer, Civil service staff going to outside Kerala

2008 നു ശേഷമാണ് പഴയ നിലയില്‍ ഉദ്യോഗസ്ഥരെ കിട്ടിത്തുടങ്ങിയത്. എന്നാല്‍, അതുവരെ ഒഴിഞ്ഞുകിടന്ന തസ്തികകളില്‍ കൂടുതല്‍ ആളെ നേടിയെടുക്കാന്‍ സംസ്ഥാനത്തിനായുമില്ല. റാങ്കുപട്ടികയില്‍ മുന്നില്‍ വരുന്നവര്‍ കേരളം തിരഞ്ഞെടുക്കാന്‍ മടിക്കുന്നതും തിരിച്ചടിയാകുന്നു. 231 ഉദ്യോഗസ്ഥരുടെ തസ്തികയുള്ള കേരളത്തില്‍ 180 സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ ഒഴിവാണുള്ളത്. ഇതില്‍ ഐ.എ.എസുകാര്‍ മാത്രം 86 വരും. ഐ.പി.എസ്. തസ്തികകളില്‍ 52 എണ്ണവും 107 ഐ.എഫ്.എസ്. തസ്തികകളില്‍ 42 എണ്ണവും ഒഴിഞ്ഞുകിടക്കുകയാണ്. ഇവ നികത്തുന്നതിനുള്ള കാര്യമായ നടപടികള്‍ സര്‍ക്കാരില്‍നിന്ന് ഉണ്ടായിട്ടില്ല.

ഇത്തരത്തില്‍ പല തസ്തികകളും ഒഴിഞ്ഞ് കിടക്കുമ്പോഴാണ് ചിലര്‍ ദീര്‍ഘകാല അവധിയില്‍ പോകുന്നത്. ഇത്തരക്കാരുടെ എണ്ണവും ഏറിയിട്ടുണ്ട് .രണ്ടു വര്‍ഷത്തിനിടയില്‍ എട്ടു പേരാണ് അവധിയില്‍ പോയത്. അവധിയില്‍ പ്രവേശിച്ചവരില്‍ ഐ.എ.എസുകാര്‍ തന്നെയാണ് മുന്നില്‍. നാലു പേര്‍ ആറുമാസത്തിലധികം അവധിയിലാണ്. ഒരു ഐ.പി.എസ് ഉദ്യോഗസ്ഥനും മൂന്ന് ഐ.എഫ്.എസുകാരും ഇത്തരത്തില്‍ അവധിയില്‍ കയറിയിട്ടുണ്ട്. ഇങ്ങനെ പലരും മാറി നില്‍ക്കുന്നതോടെ ഒന്നിലധികം വകുപ്പുകളുടെ ചുമതല വഹിക്കുന്ന 16 ഐ.എ.എസുകാര്‍ സംസ്ഥാനത്തുണ്ട്.

അഞ്ച് വകുപ്പുകളുടെ വരെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥരുണ്ട് .
ഉന്നതോദ്യോഗസ്ഥരുടെ കുറവുമൂലം നിലവിലെ ഉദ്യോഗസ്ഥര്‍ അമിത ജോലി ചെയ്യേണ്ടതായും വരുന്നു. ഒന്നിലധികം വകുപ്പുകളുടെ ചുമതല ഒരാളുടെ തലയില്‍ വരുന്നു. ഇത് ഫയല്‍ നീക്കത്തെ കാര്യമായി ബാധിക്കുന്നു. ഈ സാഹചര്യം ഭരണത്തിന്റെ വേഗം കുറയ്ക്കുമെന്നാണ് വിലയിരുത്തല്‍. വകുപ്പുകള്‍ കൈകാര്യംചെയ്യാന്‍ പ്രാപ്തിയുള്ള ഉദ്യോഗസ്ഥരെ കിട്ടുന്നില്ലെന്ന് പല മന്ത്രിമാരും ഇതിനകം തന്നെ പരാതിപ്പെട്ടുകഴിഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Pathanamthitta, Kerala, IAS Officer, IPS Officer, Civil service staff going to outside Kerala


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?