അമ്പലത്തുകര ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പ്: എല്‍.ഡി.എഫിന് ഉജ്വല വിജയം
കാഞ്ഞങ്ങാട് (www.evisionnews.co): കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അമ്പലത്തുകര ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് ഉജ്വല വിജയം. 3690 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്‍.ഡി.എഫിലെ പി. ഓമന വിജയിച്ചത്. എതിര്‍ സ്ഥാനാര്‍ത്ഥി ബി.ജെ.പിയിലെ കെ. ശോഭനക്ക് 823 വോട്ടും യുഡിഎഫ് സ്ഥാനാര്‍ത്ഥി സുശീല്ക്ക് 489 വോട്ടും ലഭിച്ചു. 5825 വോട്ടാണ് പോള്‍ ചെയ്തത്. കഴിഞ്ഞ തവണ സിപിഐയിലെ യമുന രാഘവനാണ് ഇവിടെ വിജയിച്ചത്. സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് യമുന രാഘവന്‍ രാജിവെച്ച ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
Powered by Info News For You
Comments
Post a Comment