ഹാദിയ വിഷയത്തില്‍ സുപ്രീംകോടതി വിധി: ഷെഫീന്‍ ജഹാന്‍ തീവ്രവാദിയെന്ന് ആവര്‍ത്തിച്ച് അശോകന്‍

വൈക്കം:(www.kvartha.com 08/03/2018) ഷെഫീന്‍ ജഹാന്‍ തീവ്രവാദിയെന്ന് ആവര്‍ത്തിച്ച് ഹാദിയയുടെ അച്ഛന്‍ അശോകന്‍. തീവ്രവാദിയാണെന്ന് കോടതിക്ക് തന്നെ ബോധ്യമുള്ളതുകൊണ്ടാവാം എന്‍ഐഎ അന്വേഷണം തുടരാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് അശോകന്‍ പറഞ്ഞു.

വിവാഹം അസാധുവാക്കി കൊണ്ടുള്ള ഹൈക്കോടതി വിധി റദ്ദാക്കുക മാത്രമാണ് സുപ്രീംകോടതി ചെയ്തിരിക്കുന്നത്. ഇത് പൂര്‍ണ വിധിയല്ല. അന്വേഷണം ഇനിയും തുടരാമെന്നാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ഒരു തീവ്രവാദിക്കൊപ്പം മകളെ വിവാഹം കഴിപ്പിച്ച് അയയ്ക്കാന്‍ ഏതൊരു അച്ഛനും വിഷമം ഉണ്ടാകും. എന്നാല്‍, കോടതിയുടെ വിധിയെ വിമര്‍ശിക്കുന്നത് ശരിയല്ലെന്നും വീണ്ടും പരാതിയുമായി മുന്നോട്ട് പോകുമെന്നും അശോകന്‍ വ്യക്തമാക്കി.

News, Kerala, Court, NIA, High Court, Marriage, Father, Hadiya, Shefin Jahan is terrorist, Hadiya's father


ഞാന്‍ കോടതിയില്‍ ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്യുമ്പോള്‍ തന്റെ മകള്‍ വിവാഹം കഴിച്ചിരുന്നില്ല. എന്നാല്‍, കോടതി നിര്‍ദേശ പ്രകാരം ഹാദിയയെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഹാദിയ വിവാഹിതയായിരുന്നു. അതുകൊണ്ട് തന്നെ ഇതൊരു തട്ടിക്കൂട്ട് വിവാഹമാണെന്നും അശോകന്‍ ആരോപിച്ചു.

എന്‍ഐഎ അന്വേഷണം തുടരണമെന്നും ഹാദിയയോട് പഠനം തുടരാനും സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ താന്‍ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും അശോകന്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Court, NIA, High Court, Marriage, Father, Hadiya, Shefin Jahan is terrorist, Hadiya's father 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?